കോൾ മീ സെലിബ്രേഷനുമായി സാം കരൺ; നേടിയത് ഐപിഎല്ലിലെ ഉയർന്ന സ്കോർ

47 പന്തിൽ നാല് ഫോറും എട്ട് സിക്സറും സഹിതം 88 റൺസെടുത്ത സാം കരണാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ

dot image

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ കോൾ മീ സെലിബ്രേഷനുമായി ചെന്നൈ സൂപ്പർ കിങ്സ് താരം സാം കരൺ. ​ഗ്യാലറിയിലേക്ക് കൈകൾ വീശി കോൾ മീ എന്നായിരുന്നു സാം കരൺ ആഘോഷം നടത്തിയത്. തന്റെ മുൻ ടീമായ പഞ്ചാബ് കിങ്സിനെ ലക്ഷ്യം വെച്ചാണ് കരൺ ആഘോഷം നടത്തിയതെന്നാണ് കരുതുന്നത്. ഐപിഎൽ താരലേലത്തിന് മുമ്പായി പഞ്ചാബ് കിങ്സ് സാം കരണെ ടീമിൽ നിലനിർത്തിയിരുന്നില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 19.2 ഓവറിൽ 190 റൺസിൽ എല്ലാവരും പുറത്തായി. 47 പന്തിൽ നാല് ഫോറും എട്ട് സിക്സറും സഹിതം 88 റൺസെടുത്ത സാം കരണാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. ഐപിഎല്ലിലെ സാമിൻറെ ഉയർന്ന സ്കോറുമാണിത്. ഡെവാൾഡ് ബ്രവീസ് 32 റൺസും സംഭാവന ചെയ്തു.

പഞ്ചാബിനായി യൂസ്വേന്ദ്ര ചഹൽ ഹാട്രിക് അടക്കം നാല് വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് ഓവറിൽ 32 റൺസെടുത്താണ് ചഹൽ പഞ്ചാബിനായി നാല് വിക്കറ്റുകൾ നേടിയത്. അർഷ്ദീപ് സിങ്ങും മാർകോ ജാൻസനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: Sam Curran with the Call Me celebration

dot image
To advertise here,contact us
dot image