
Jun 5, 2025
11:51 AM
പാകിസ്താൻ സൂപ്പർ ലീഗിൽ അവതാരകന് പിണഞ്ഞത് വലിയ അബന്ധം. പി എസ് എല്ലില്‍ ഇന്നലെ നടന്ന മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ലാഹോര്‍ ക്യുലാന്‍ഡേഴ്സും തമ്മിലുള്ള പോരാട്ടത്തിനൊടുവിലാണ് അബന്ധം സംഭവിച്ചത്. മത്സരത്തില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് ഓപ്പണര്‍ ഫഖര്‍ സമനെ ക്യാച്ചെടുത്ത് പുറത്താത്തിയ ജോഷ്വ ലിറ്റിലിന് ക്യാച്ച് ഓഫ് മാച്ച് പുരസ്കാരം സമ്മാനിക്കാനായി ക്ഷണിച്ച മുന്‍ പാക് താരം റമീസ് രാജക്കാണ് നാക്കുപിഴ സംഭവിച്ചത്.
Catch of the " HBL IPL " Rambo at it again pic.twitter.com/8Ww8vtvQIt
— Zak (@Zakr1a) April 22, 2025
ഐപിഎല്ലും പി എസ്എല്ലും ഒരുമിച്ച് നടക്കുന്നതിനാല്‍ രണ്ട് മത്സരങ്ങൾക്ക് വേണ്ടിയും സമയം കണ്ടെത്തുന്നയാളാണ് കമന്ററേറ്റർ കൂടിയായ റമീസ് രാജ. മത്സരശേഷം ജോഷ്വാ ലിറ്റിലിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ ജോഷ്വാ ലിറ്റിലിന്‍റെ ക്യാച്ച് ഒരു പക്ഷെ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചായിരിക്കുമെന്ന് പറഞ്ഞാണ് ലിറ്റിലിനെ വേദിയിലേക്ക് പുരസ്കാരം സ്വീകരിക്കാന്‍ റമീസ് രാജ ക്ഷണിച്ചത്. പിന്നാലെ റമീസ് രാജ പി എസ് എൽ എന്ന് തിരുത്തി. എന്നാൽ റമീസ് രാജ ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിന്നീട് ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.
മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താൻസ് 33 റണ്‍സ് ജയം നേടി. ആദ്യം ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തപ്പോള്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സടിക്കാനെ സാധിച്ചുള്ളൂ.
Content Highlights: WATCH: Ramiz Raja calls PSL the ‘ IPL’, gets trolled online