
പാലക്കാട്: പാലക്കാട് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളിയിലാണ് സംഭവം. ഒലിവുപൊറ്റയിൽ സെൽവൻ്റെ മകൾ സമൃതയെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്ന ശേഷം പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുമ്പോഴാണ് കുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
Content Highlights: Palakkad student found dead
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)