
ആലപ്പുഴ: ലില്ലി ലയണ്‍സ് സ്പെഷ്യല്‍ സ്കൂള്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന്റെ പ്രവേശനോത്സവം പുലിയൂര് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം ജി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏറ്റവും മികച്ച ഭിന്നശേഷി വിദ്യാലയമാണ് ലില്ലി എന്നും സ്കൂളിന് പഞ്ചായത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീകുമാര്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ മേഖലയിലും സവിശേഷ വിദ്യാഭ്യാസ രംഗത്തും വിപ്ലവകരമായ മുന്നേറ്റമാണ് കേരളം നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലില്ലി മാനേജിംഗ് ട്രസ്റ്റി ജി വേണുകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ ദിലീപ് കുമാര്‍ ആന്‍ഡ് കമ്പനി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഉടമ ഓഡിറ്റര്‍ ജി ദിലീപ് കുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. യോഗത്തില്‍ ട്രസ്റ്റ് അംഗങ്ങളായ ലയണ്‍സ് ജൂണി കുതിരവട്ടം, ഇടിക്കുള എബ്രഹാം, കെ കെ രാജേന്ദ്രന് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ലില്ലി അഭ്യുദയകാംക്ഷിയും കല്ലിശ്ശേരി മാപ്പോട്ടില്‍ കുടുംബാംഗവുമായ ശ്രീ ഫിലിപ്പ് ബേബി ലില്ലി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സ്പോണ്സര് ചെയ്തു. പഠനോപകരണങ്ങളുടെ വിതരണം, നവാഗതര്‍ക്ക് സ്വാഗതം, കലാപരിപാടികള്‍ എന്നിവ നടന്നു. ട്രസ്റ്റ് അംഗങ്ങളായ ലയണ്‍ എന്‍ പുഷ്പാകരന്‍, കൃഷ്ണമ്മ പുഷ്പാകരന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം വിതരണം ചെയ്തു. ചെങ്ങന്നൂര്‍ ലയണ്‍സ് ക്ലബ് അംഗങ്ങളായ ട്രസ്റ്റീസ് ലയണ്‍ എസ് നൗഷാദ്, എം പി പ്രതിപാല്‍, എസ് ഗോപിനാഥന്, എസ് ബാലചന്ദ്രന്, പി ഡി ഷാജി എന്നിവര്‍ ലില്ലി പ്രവേശനോത്സവത്തില്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ അക്കാദമിക് ഡയറക്ടര്‍ സോണി സ്വാഗതവും പ്രിന്‍സിപ്പല്‍ മോളി സേവ്യര്‍ കൃതജ്ഞതയും പറഞ്ഞു. ലയണ്‍സ് ട്രസ്റ്റ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ ജീവനക്കാര്‍ എന്നിങ്ങനെ ഇരുനൂറ്റമ്പത്തോളം പേര് പങ്കെടുത്തു.
Content Highlights: Lilly Special school entrance ceremony inaugurated Puliyoor Panchayath President