
റണ്‍സെടുക്കുന്ന കാര്യത്തില്‍ മാത്രമല്ല ഫാഷന്റെ കാര്യത്തിലും വിരാട് കോഹ് ലി ഒരു പടി മുന്നില്‍ത്തന്നെയാണ്. വിരാടിന്റെ ഫാഷന്‍ സ്റ്റെലിനോടുളള ഇഷ്ടത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ടാറ്റൂകളോടുള്ള ഇഷ്ടത്തെക്കുറിച്ച് കൂടി പറയേണ്ടിവരും. ഇന്ത്യന്‍ ക്രിക്കറ്റിലെ ടാറ്റൂമാന്റെ വിശേഷങ്ങളറിയാം.
ദൈവത്തിന്റെ കണ്ണ്
നാം ചെയ്യുന്ന എല്ലാകാര്യങ്ങളും നിരീക്ഷിച്ചുകൊണ്ട് ഒരു ദൈവിക ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് വിരാട്. ഇതിന്റെ അര്‍ഥം മനസിലാക്കിക്കൊണ്ടാണ് തന്റെ ഇടത് തോളില്‍ കണ്ണ് ടാറ്റൂ ചെയ്തിരിക്കുന്നത്.
ജാപ്പനീസ് സമുറായ് ടാറ്റൂ
വിരാട് കോഹ്ലിയുടെ പ്രിയപ്പെട്ട ടാറ്റൂകളിലൊന്നായ ഉയര്‍ത്തിപ്പിടിച്ച വാളുമായി നില്ക്കുന്ന ഒരു ജാപ്പനീസ് സമുറായ് യോദ്ധാവിന്റെ ചിത്രം ഇടത് കൈയുടെ മുകള്‍ ഭാഗത്ത് ആണ് ടാറ്റൂ ചെയ്തിരിക്കുന്നത്. സമുറായ്കളുടെ ബുഡിഷോ കോഡില്‍നിന്ന് പ്രചോദനമുള്ക്കൊണ്ടുകൊണ്ടുള്ളതാണ് ഈ ടാറ്റൂ. നീതിബോധം, ധൈര്യം, ദയാശീലം, വിനയം, ആത്മാര്‍ഥത, അഭിമാനം, വിശ്വസ്ഥത എന്നിവയാണ് ഏഴ് ബുഷിഡോ കോഡുകള്‍
175 ടാറ്റൂ
ഇടതുകൈയില്‍ ടാറ്റൂ ചെയ്തിരിക്കുന്ന 175 എന്ന നമ്പര്‍ കോഹ്ലിയുടെ ഏകദിന ക്യാപ്പ് നമ്പറിനെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റിലെ 175-ാമത്തെ കളിക്കാരനായിട്ടായിരുന്നു വിരാട് ഏകദിന മത്സരത്തിലെ പ്രഥമ രാജ്യാന്തര മത്സരത്തിന് ഇറങ്ങുന്നത്. അന്ന് ശ്രീലങ്കയ്ക്കെതിരെ 22 ബോളില്‍ 12 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ എങ്കിലും ഈ സംഖ്യയോടുളള അദ്ദേഹത്തിന്റെ ഇഷ്ടമാണ് ഇവിടെ സൂചിപ്പിക്കുന്നത്.
269 ടാറ്റൂ
ഇടതുകൈയിലുള്ള 269 എന്ന സംഖ്യ അദ്ദേഹത്തിന്റെ ടെസ്റ്റ് ക്യാപ്പ് നമ്പറിനെ പ്രതിനിധീകരിക്കുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ 269 ാം മത്തെ വ്യക്തി എന്ന നിലയിലാണ് ഈ ടാറ്റൂ..
ശിവ ഭഗവാന്
കൈലാസ പര്‍വ്വതത്തില്‍ മാനസസരോവര്‍ നദിയുടെ പശ്ചാത്തലത്തില്‍ ധ്യാനത്തിലിരിക്കുന്ന ശിവ ഭഗവാനാണ് മറ്റൊരു ടാറ്റൂ. ഇടത് കൈയ്യിലാണ് ഇത് ഉള്ളത്. ഈ ടാറ്റൂ ശക്തി, ധ്യാനം, ആത്മീയത എന്നിവയുടെ പ്രതീകം കൂടിയാണ്.
ആശ്രമത്തിന്റെ ടാറ്റൂ
ശിവന്റെ ടാറ്റുവിന്റെ സമീപം തോളില്‍ ഇടതുവശത്ത് ടാറ്റൂ ചെയ്തിരിക്കുന്ന ആശ്രമത്തിന്റെ ചിത്രം ആത്മീയ ശക്തിയെയാണ് പ്രതിനിധീകരിക്കുന്നത്. മനശാന്തിയെയും ഊര്‍ജ്ജത്തിന് വേണ്ടിയുളള തീവ്ര അഭിലാഷത്തെയും ഇത് സൂചിപ്പിക്കുന്നു.
സ്കോര്‍പിയോ സണ്‍ സെെന്‍
1988 നവംബര്‍ 5 ന് ജനിച്ച വിരാട് കോഹ്ലിയുടെ സണ്‍ സോഡിയാക് സൈന്‍ സ്കോര്‍പിയോ ആണ്. അതുകൊണ്ടാണ് വലതുകൈയില്‍ സ്കോര്‍പിയോ പച്ച കുത്തിയിരിക്കുന്നത്.
ഗോത്രകല
വിരാട് തന്റെ ശരീരത്തില്‍ ആദ്യം പച്ചകുത്തിയ ടാറ്റൂകളില്‍ ഒന്നാണ് ഗോത്രകലയെ പ്രതിനിധീകരിക്കുന്ന ടാറ്റൂ. വലത് കൈയ്യിലാണ് ഈ ടാറ്റൂ ഉളളത്. ഇത് തന്റെ ടീമിനോടും ഗോത്രത്തോടുമുള്ള വിശ്വസ്തതയെ സൂചിപ്പിക്കുന്നു. വിരാടിന്റെ വിശ്വാസ പ്രമാണങ്ങളുടെ പ്രതിഫലനം തന്നെയാണിത്.
Content Highlights :Know the details of Virat Kohli's tattoos, the tattoo man of Indian cricket