
ഐപിഎൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തി ഗുജറാത്ത് ടൈറ്റൻസ്. എട്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ആറ് വിജയങ്ങൾ ഉൾപ്പെടെ ഗുജറാത്തിന് 12 പോയിന്റുണ്ട്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ വിജയം നേടിയ ഡൽഹി ക്യാപിറ്റൽസിനും എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുണ്ട്. എന്നാൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് ആണ് പോയിന്റ് ടേബിളിൽ മുന്നിൽ.
എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 10 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. നാലാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്സിനും അഞ്ച് വിജയം ഉൾപ്പെടെ 10 പോയിന്റാണ് നേട്ടം. ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയ ലഖ്നൗ സൂപ്പർ ജയന്റ്സ് അഞ്ച് വിജയങ്ങൾ നേടി 10 പോയിന്റോടെ ഐപിഎൽ ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.
ആറ് മത്സരങ്ങളിൽ നാല് വിജയം നേടി എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യൻസ് ആറാം സ്ഥാനത്തും എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയത്തോടെ ആറ് പോയിന്റുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴാം സ്ഥാനത്തുമുണ്ട്. എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രമുള്ള രാജസ്ഥാൻ റോയൽസ് പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളിൽ രണ്ട് ജയമുള്ള സൺറൈസേഴ്സ് ഹൈദരാബാദ് ഒമ്പതാമതും എട്ട് മത്സരങ്ങളിൽ രണ്ട് വിജയം മാത്രമുള്ള ചെന്നൈ സൂപ്പർ കിങ്സ് അവസാന സ്ഥാനത്തുമാണ്.
Content Highlights: IPL 2025 Points Table updated after LSG vs DC