
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പോത്തിന്റെ ആക്രമണത്തിൽ ആറ് വയസുകാരിക്ക് പരിക്കേറ്റു. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക യാസർ അറാഫത്തിൻ്റെ മകൾ ഇസ മെഹക്കിനാണ് പരിക്കേറ്റത്. ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്.
സ്ഥലത്ത് മേഞ്ഞ് നടന്നിരുന്ന രണ്ട് പോത്തുക്കൾ ആളുകൾക്കിടിയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഇതിൽ ഒരു പോത്ത് കടലിൽ കുളിച്ച് കരയിലേക്ക് കയറിയ കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ആക്രമണത്തിൽ ആറ് വയസുകാരി ഇസയുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത്. കുത്തേറ്റ് വീണ കുട്ടിയുടെ വാരിയെല്ലിന് സമീപം പോത്ത് ചവിട്ടി. പിന്നാലെ ബന്ധുകളും വീട്ടുകാരുമെത്തി ബഹളം വെച്ച് പോത്തിനെ ഓടിക്കുകയായിരുന്നു.
Content Highlights- Buffalo attacks children who were bathing at Kozhikode beach, six-year-old girl suffers spinal injury