ദുബായ് വേള്‍ഡ് സെന്‍ട്രല്‍; 35 ബില്യണ്‍ ഡോളറിന്റെ സ്വപ്‌ന പദ്ധതിയില്‍ ഭൂഗര്‍ഭ ട്രെയിനും

ബൃഹത്തായ വിമാനത്താവളമായതിനാല്‍ ടെര്‍മിനലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ ട്രെയിന്‍ ശൃംഖലയും പദ്ധതിയിലുണ്ട്.

dot image

ദുബായ്: യുഎഇ നിവാസികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന 35 ബില്യണ്‍ ഡോളറിന്റെ സ്വപ്‌ന പദ്ധതിയായ വ്യോമയാന കേന്ദ്രം അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം അഥവാ ദുബായ് വേള്‍ഡ് സെന്‍ട്രലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. അന്താരാഷ്ട്ര വിമാനത്താവളം 2033ല്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്. ബൃഹത്തായ വിമാനത്താവളമായതിനാല്‍ ടെര്‍മിനലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ ട്രെയിന്‍ ശൃംഖലയും പദ്ധതിയിലുണ്ട്.

പുതിയ ടെര്‍മിനല്‍ സമുച്ചയത്തിനുള്ളില്‍ സഞ്ചരിക്കാന്‍ ചുരുങ്ങിയത് 15-20 മിനിറ്റ് സമയം വേണ്ടി വരും. അതിനാല്‍ യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ മുന്നില്‍ കണ്ട് ഇരിപ്പിടങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടുള്ള ഭൂഗര്‍ഭ ട്രെയിന്‍ ശൃംഖലയാണ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലവിലുള്ള ഓട്ടോമേറ്റഡ് പീപ്പിള്‍ മൂവര്‍ (എപിഎം) ടെര്‍മിനല്‍ 1, ടെര്‍മിനല്‍ 3 എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരെ കടത്തിവിടുന്നത്. ഈ എപിഎമ്മുകളില്‍ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിമിതമായ ഇരിപ്പിട സൗകര്യങ്ങളേയുള്ളൂ. ഇതില്‍ നിന്ന് വ്യത്യസ്തമായിരിക്കും ദുബായ് വേള്‍ഡ് സെന്‍ട്രലിലെ ഭൂഗര്‍ഭ ട്രെയിന്‍ സര്‍വീസ്.

ദുബായ് ഏവിയേഷന്‍ എന്‍ജിനീയറിങ് പ്രൊജക്ട്‌സിനാണ് വിമാനത്താവള നിര്‍മാണത്തിന്റെ ചുമതല. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യുഎസ്പിക്കും കരാര്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Underground train planned for Dubai’s future $35 billion Al Maktoum International Airport

dot image
To advertise here,contact us
dot image