
തൃശൂർ: തൃശൂരിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ നിന്ന് കൈക്കൂലിയായി സ്വീകരിച്ച പണം പിടികൂടി. 75,000 രൂപയാണ് പിടികൂടിയത്. എം വി ഐമാരായ കൃഷ്ണകുമാർ , അനീഷ് എന്നിവരിൽ നിന്നാണ് പണം പിടിച്ചെടുത്തത്.
ഡ്രൈവിങ് സ്കൂൾ ഉടമയായ ഹരിദാസിൻ്റെ പക്കൽ നിന്ന് വാങ്ങിയ കൈക്കൂലി പണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്ന് വിജിലൻസ് അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റിൽ ആളൊന്നിന് 650 രൂപയായിരുന്നു ഇവർ കൈക്കൂലിയായി വാങ്ങിയത്. വിജിലൻസ് ഡിവൈഎസ്പി ജിം പോളും സംഘവുമാണ് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന സ്ഥലത്തിന് സമീപത്തുനിന്ന് ഉദ്യോഗസ്ഥനെ പിടികൂടിയത്.
Content Highlights- A person took a bribe of Rs. 650 for a driving test, and Rs. 75,000 was seized from motor vehicle inspectors.