
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച തുടക്കം നഷ്ടപ്പെടുത്തി മുംബൈ ഇന്ത്യൻസ്. ആദ്യ ഓവറിൽ ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ട്രാവിസ് ഹെഡിന്റെയും ക്യാച്ചുകൾ മുംബൈ ഫീൽഡർമാർ മിസ് ആക്കി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ താരമായിരുന്നു അഭിഷേക് ശർമ. പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിൽ 55 പന്തിൽ 141 റൺസാണ് അഭിഷേക് നേടിയിരുന്നത്. ട്രാവിസ് ഹെഡ് 66 റൺസും നേടിയിരുന്നു.
Two Catch drop in first Over 🤦 #SRHvsMI pic.twitter.com/US8fGlwBwH
— Amar 💫 (@KUNGFU_PANDYA_0) April 17, 2025
മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞുവീഴ്ച പ്രശ്നമാകാന്‍ സാധ്യതയുള്ളതിനാലാണ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതെന്ന് മുംബൈ നായകൻ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
തുടർതോൽവികൾ നിന്ന് കഴിഞ്ഞ മത്സരത്തിൽ നടത്തിയ തിരിച്ചുവരവ് തുടരാനാണ് ഹൈദരാബാദ് എത്തുന്നത്. അപരാജിതരായി കുതിച്ച ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിക്കാനായ ആത്മ വിശ്വാസത്തിലാണ് മുംബൈ വരുന്നത്. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം ജയമാണ് ഇരുവർക്കുമുള്ളത്.
Content highlights: Mumbai missed a golden opportunity; missed catches from in the first over