ചാമ്പ്യൻസ് ട്രോഫി മുതൽ വനിതാ ഏകദിന ലോകകപ്പ് വരെ; 2025 ൽ ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടർ വെരി വെരി റിച്ചാണ്!

ക്രിക്കറ്റിൽ ജനുവരി 18 മുതൽ ഫെബ്രുവരി 2 വരെ മലേഷ്യയിൽ നടക്കുന്ന അണ്ടർ 19 ടി 20 വനിതാ ലോകകപ്പാണ് ആദ്യത്തെ പ്രധാന ഇവന്റ്.

ചാമ്പ്യൻസ് ട്രോഫി മുതൽ വനിതാ ഏകദിന ലോകകപ്പ് വരെ; 2025 ൽ ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടർ വെരി വെരി റിച്ചാണ്!
dot image

കായിക മാമാങ്കങ്ങളെ കൊണ്ട് സമ്പന്നമായ വർഷമാണ് കടന്നുപോയത്. ഒളിംപിക്‌സും ടി 20 ലോകകപ്പും കോപ്പ അമേരിക്ക, യൂറോ കപ്പ് പോരാട്ടങ്ങളുമെല്ലാം നടന്ന വർഷമായിരുന്നു 2024. ഇതൊന്നുമില്ലെങ്കിൽ കൂടി 2025 ന്റെ കായിക കലണ്ടറുകളും ഫുള്ളാണ്. ക്രിക്കറ്റിൽ ചാമ്പ്യൻസ് ട്രോഫിയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും വനിതാ ഏകദിന ലോകകപ്പുമെല്ലാം വരാനിരിക്കുന്നുണ്ട്. ഈ വർഷത്തെ കായിക കലണ്ടറിലെ പ്രധാന ക്രിക്കറ്റ് ഇവന്റുകളിലേക്ക് ഒരു എത്തി നോട്ടം.

ക്രിക്കറ്റിൽ ജനുവരി 18 മുതൽ ഫെബ്രുവരി 2 വരെ മലേഷ്യയിൽ നടക്കുന്ന അണ്ടർ 19 ടി 20 വനിതാ ലോകകപ്പാണ് ആദ്യത്തെ പ്രധാന ഇവന്റ്. ജനുവരിയിൽ തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി 20, ഏകദിന, ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. അഞ്ച് ടെസ്റ്റുകൾ, അഞ്ച് ടി 20 കൾ, മൂന്ന് ഏകദിനങ്ങൾ എന്നിവയാണ് ഇംഗ്ലണ്ടിനെതിരെയുള്ളത്.

ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ നടക്കുന്ന ഐസിസിയുടെ ചാമ്പ്യൻസ് ട്രോഫിയാണ് മറ്റൊരു പ്രധാന ഇവന്റ്. പാകിസ്താനിലും ദുബായിലും വെച്ചാണ് ടൂർണമെന്റ് നടക്കുന്നത്. മാർച് 14 മുതൽ മെയ് 25 വരെ ഇന്ത്യയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗാണ് ക്രിക്കറ്റിലെ ഈ വർഷത്തെ മറ്റൊരു ഗ്ലാമർ ടൂർണമെന്റ്. ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ് മറ്റൊന്ന്, നിലവിൽ ദക്ഷിണാഫ്രിക്കയാണ് ഫൈനൽ യോഗ്യത നേടിയ ടീം. ഓസീസും ഇന്ത്യയുമാണ് യോഗ്യതയ്ക്ക് അരികിലുള്ളത്.

ഓഗസ്റ്റ് സെപ്തംബർ മാസത്തിലെ വനിതാ ഏകദിന ലോകകപ്പാണ് ക്രിക്കറ്റിലെ മറ്റൊരു പ്രധാന ഇവന്റ്. ഇതിനിടയിൽ ബംഗ്ലാദേശിനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യ ഏകദിന, ടി 20, ടെസ്റ്റ് പരമ്പരകൾ കളിക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരെ ആഗസ്റ്റിൽ അവരുടെ മണ്ണിലാണ് പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 20 കളും അടങ്ങിയതാണ് പരമ്പര. ശേഷം ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് രണ്ട് ഹോം ടെസ്റ്റുകളുണ്ടാകും. അത് കഴിഞ്ഞ് നവംബറിൽ ഓസീസ് മണ്ണിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 20 യും ഇന്ത്യ കളിക്കും. ശേഷം ഡിസംബറിൽ സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി 20 യും ഇന്ത്യ കളിക്കും.

Content Highlinghts: rich cricket calendar 2025 for india

dot image
To advertise here,contact us
dot image