'ഞാൻ മാത്രമല്ലല്ലോ, ഒരുപാട് മികച്ച താരങ്ങൾ അൺസോൾഡായില്ലേ?'; പ്രതികരണവുമായി സൗരഭ് നേത്രവൽക്കർ

അടിസ്ഥാന വില 30 ലക്ഷം രൂപ മാത്രമായിരുന്നെങ്കിലും ഇന്ത്യൻ വംശജനായി യു എസ് ഇടം കൈയ്യൻ പേസർക്കായി ഐപിഎൽ ടീമുകളിൽ ആരും രംഗത്തെത്തിയിരുന്നില്ല.

'ഞാൻ മാത്രമല്ലല്ലോ, ഒരുപാട് മികച്ച താരങ്ങൾ അൺസോൾഡായില്ലേ?'; പ്രതികരണവുമായി സൗരഭ് നേത്രവൽക്കർ
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് താരലേലം 2025 ൽ അൺസോൾഡ് ആയതിൽ പ്രതികരണവുമായി ഇന്ത്യൻ വംശജനായ അമേരിക്കൻ ക്രിക്കറ്റ് താരം സൗരഭ് നേത്രവൽക്കർ രം​ഗത്ത്. അടിസ്ഥാന വില 30 ലക്ഷം രൂപ മാത്രമായിരുന്നെങ്കിലും ഇടം കൈയ്യൻ പേസർക്കായി ഐപിഎൽ ടീമുകളിൽ ആരും രംഗത്തെത്തിയിരുന്നില്ല.

ഐപിഎൽ ലേലത്തിന്റെ ചുരുക്കപ്പട്ടികയിൽ താൻ ഉൾപ്പെട്ടത് തന്നെ വലിയ കാര്യമാണ്. ആരെങ്കിലും ലേലത്തിൽ തന്നെ സ്വന്തമാക്കുമെന്ന് കരുതിയിരുന്നു. എങ്കിലും ഒരുപാട് മികച്ച താരങ്ങൾ ലേലത്തിൽ അൺസോൾഡാണ്. ഇത്തവണത്തെ ഐപിഎൽ കാണും. അത് തനിക്ക് മികച്ച അനുഭവമാണ്. തീർച്ചയായും അടുത്ത വർഷത്തേയ്ക്ക് കഠിനാദ്ധ്വാനം ചെയ്യുമെന്നും നേത്രവൽക്കർ പ്രതികരിച്ചു.

കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലാണ് നേത്രവൽക്കർ ശ്രദ്ധിക്കപ്പെട്ടത്. പാകിസ്താനെതിരായ മത്സരം ടൈ ആയപ്പോൾ നേത്രവൽക്കറാണ് സൂപ്പർ ഓവർ എറിയാനെത്തിയത്. മത്സരത്തിൽ അമേരിക്കയ്ക്ക് സൂപ്പർ ഓവറിൽ അഞ്ച് റൺസ് വിജയം നേടിനൽകിയത് നേത്രവൽക്കറുടെ തകർപ്പൻ ബൗളിങ്ങായിരുന്നു.

2010ൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച താരവുമാണ് നേത്രവൽക്കർ. മായങ്ക് അഗർവാൾ, കെ എൽ രാഹുൽ, ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, സന്ദീപ് ശർമ്മ തുടങ്ങിയവർക്കൊപ്പം കളിച്ച താരം. 2015ൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി അമേരിക്കയിലേക്ക് കുടിയേറി. എങ്കിലും നേത്രവൽക്കർ തന്റെ ക്രിക്കറ്റ് മോഹങ്ങൾ പിന്തുടരുകയായിരുന്നു. പിന്നീടാണ് അദ്ദേഹം അമേരിക്കൻ ക്രിക്കറ്ര് ടീമിലെത്തിയത്.

Content Highlights: USA's Saurabh Netravalkar reacts on missing out on IPL deal in auction

dot image
To advertise here,contact us
dot image