
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില് ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. 434 റണ്സിന്റെ റെക്കോര്ഡ് വിജയത്തോടെ മൂന്നാം ടെസ്റ്റ് സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് പട്ടികയിലും ഇന്ത്യക്ക് നേട്ടമുണ്ടായി. പട്ടികയില് മൂന്നാമതായിരുന്ന ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്ന്നു.
India climb to second position after an emphatic win over England 💪
— ICC (@ICC) February 18, 2024
Read on ➡️ https://t.co/yWwS67wIlI#INDvENG #WTC25 pic.twitter.com/Jhk1j2kFeE
പോയിന്റ് പട്ടികയില് ഓസ്ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാമതെത്തിയത്. 59.52 പോയിന്റുകളാണ് ഇന്ത്യയ്ക്കുള്ളത്. ഓസ്ട്രേലിയയ്ക്ക് 55.00 പോയിന്റാണുള്ളത്. 75 പോയിന്റുള്ള ന്യൂസിലന്ഡാണ് ഒന്നാം സ്ഥാനത്ത്.
പട്ടികയില് എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. 21.87 പോയിന്റാണ് ഇംഗ്ലീഷ് പടയുടെ സമ്പാദ്യം. ഇംഗ്ലണ്ടിന് താഴെ ശ്രീലങ്ക മാത്രമാണുള്ളത്.
രാജ്കോട്ടില് ഇംഗ്ലീഷ് വധം; റെക്കോര്ഡ് വിജയത്തോടെ മൂന്നാം ടെസ്റ്റ് ഇന്ത്യയ്ക്ക് സ്വന്തംഇപ്പോള് നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് ടൂര്ണമെന്റില് ഏഴ് ടെസ്റ്റ് മത്സരങ്ങള് കളിച്ച ഇന്ത്യന് ടീം നാലെണ്ണം വിജയിച്ചു. രണ്ട് മത്സരങ്ങള് പരാജയം വഴങ്ങിയപ്പോള് ഒരു കളി സസമനിലയില് കലാശിക്കുകയും ചെയ്തു.