ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് പിന്മാറുന്നതായി കോഹ്ലി; ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ട്

രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം നടത്തുന്ന ചേത്വേശർ പൂജാര ടീമിൽ മടങ്ങിയെത്തിയേക്കും.

dot image

ഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിലും വിരാട് കോഹ്ലി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. പരമ്പരയിൽ നിന്ന് പിന്മാറുന്നതായി താരം ബിസിസിഐയെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൂപ്പർതാരത്തിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചതായും സൂചനകളുണ്ട്.

കോഹ്ലിക്ക് പകരം രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം നടത്തുന്ന ചേത്വേശർ പൂജാര ടീമിൽ മടങ്ങിയെത്തിയേക്കും. ഇന്നലെ പുറം വേദനയെ തുടർന്ന് ശ്രേയസ് അയ്യരും ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. രണ്ടാം ടെസ്റ്റിന് മുമ്പ് പരിക്കേറ്റ കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവർ ടീമിൽ മടങ്ങിയെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ദ് മാഡ്രിഡ് മാൻ; സി ആർ 7 ന്റെ റയൽ രാജകാലം

പരിചയ സമ്പന്നരായ താരങ്ങൾ ഇല്ലെങ്കിൽ അടുത്ത മത്സരത്തിൽ രജത് പട്ടിദാർ ടീമിൽ തുടർന്നേക്കും. സർഫ്രാസ് ഖാന് അരങ്ങേറ്റ ടെസ്റ്റിനും അവസരം ഒരുങ്ങാൻ സാധ്യതയുണ്ട്. മികച്ച പ്രകടനം നടത്തുന്ന ജസ്പ്രീത് ബുംറ ടീമിൽ തുടർന്നേക്കും.

dot image
To advertise here,contact us
dot image