വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; ഇന്ത്യന് ക്രിക്കറ്റ് താരം മായങ്ക് അഗര്വാള് ആശുപത്രിയില്

അഗര്ത്തലയില് നിന്ന് സൂറത്തിലേക്കുള്ള വിമാനയാത്രക്കിടെയായിരുന്നു സംഭവം

dot image

അഗര്ത്തല: ഇന്ത്യന് ഓപ്പണറും രഞ്ജി ട്രോഫിയിലെ കര്ണാടക ടീം ക്യാപ്റ്റനുമായ മായങ്ക് അഗര്വാളിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. വായിലും തൊണ്ടയിലും പൊള്ളലേറ്റതിനെ തുടര്ന്നാണ് താരത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. രഞ്ജി ട്രോഫി മത്സരത്തിന് ശേഷം അഗര്ത്തലയില് നിന്ന് സൂറത്തിലേക്കുള്ള വിമാനയാത്രക്കിടെയായിരുന്നു സംഭവം.

ക്രിക്കറ്റ് താരങ്ങളില് നിന്ന് മദ്യം പിടികൂടി; അന്വേഷണം പ്രഖ്യാപിച്ച് സൗരാഷ്ട്ര

ഛര്ദ്ദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയുടനെ മായങ്കിനെ അഗര്ത്തലയിലെ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. താരം അപകടനില തരണം ചെയ്തെന്നാണ് റിപ്പോര്ട്ടുകള്. പെട്ടെന്നുണ്ടായ അസുഖത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

dot image
To advertise here,contact us
dot image