രോഹിത് ശർമ്മ തനിക്ക് നൽകിയത് വലിയ പിന്തുണ: സഞ്ജു സാംസൺ

ആളുകൾ തന്നെ നിർഭാഗ്യവാനായ താരമെന്ന് വിളിക്കുന്നു.

dot image

ഡൽഹി: ഏകദിന ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസൺ തഴയപ്പെട്ടിരുന്നു. ഏഷ്യാ കപ്പിലും ഏഷ്യൻ ഗെയിംസിലും സഞ്ജുവിന് ഇടമുണ്ടായിരുന്നില്ല. തുടർച്ചയായി ടീമിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ഇപ്പോള് പ്രതികരിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ മികവിനെ ആദ്യമായി അഭിനന്ദിച്ചത് രോഹിത് ശർമ്മയാണെന്ന് സഞ്ജു സാംസൺ പറയുന്നു.

'സഞ്ജു മുംബൈ ഇന്ത്യൻസിനെതിരെ ഒരുപാട് സിക്സുകൾ നേടിയിട്ടുണ്ട്. സഞ്ജുവിന്റെ ബാറ്റിംഗ് മികച്ചതാണ്'. രോഹിത് തന്നോട് പറഞ്ഞു. തനിക്ക് മികച്ച പിന്തുണയാണ് രോഹിതിൽ നിന്ന് ലഭിച്ചതെന്നും സഞ്ജു സാംസൺ പറഞ്ഞു. ഐ ആം വിത്ത് ധന്യ വർമ്മ എന്ന യൂട്യൂബ് ചാനലിനോടാണ് മലയാളി താരത്തിന്റെ പ്രതികരണം.

വൻമതിലിന്റെ വിടവിൽ ഇനി എന്ത് ?; ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്ന് മാറുമ്പോൾ

ആളുകൾ തന്നെ നിർഭാഗ്യവാനായ താരമെന്ന് വിളിക്കുന്നു. എന്നാൽ തന്റെ കരിയർ നോക്കൂ. താൻ ഇന്ന് എവിടെ എത്തി നിൽക്കുന്നുവോ അത് താൻ വിചാരിച്ചതിനെക്കാൾ വലുതാണെന്നും സഞ്ജു സാംസൺ പറഞ്ഞു.

dot image
To advertise here,contact us
dot image