ദക്ഷിണാഫ്രിക്കൻ ഫുട്‍ബോൾ താരം വെടിയേറ്റ് മരിച്ചു, അക്രമികൾ കാർ തട്ടിയെടുത്തു

ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരത്തെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം താരം സഞ്ചരിച്ചിരുന്ന കാർ തട്ടിക്കൊണ്ടുപോയി. കൈസർ ചീഫ് ക്ലബിന്റെ പ്രതിരോധ താരമായ 24 വയസ്സുകാരനായ ലൂക്ക് ഫ്ലർസാണ് കൊല്ലപ്പെട്ടത്
ദക്ഷിണാഫ്രിക്കൻ ഫുട്‍ബോൾ താരം വെടിയേറ്റ് മരിച്ചു,
അക്രമികൾ കാർ തട്ടിയെടുത്തു

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരത്തെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം താരം സഞ്ചരിച്ചിരുന്ന കാർ തട്ടിക്കൊണ്ടു പോയി. കൈസർ ചീഫ് ക്ലബിന്റെ പ്രതിരോധ താരമായ 24 വയസ്സുകാരനായ ലൂക്ക് ഫ്ലർസാണ് കൊല്ലപ്പെട്ടത്. ജൊഹാനസ്ബർഗിലെ ഫ്‌ളോറിയിലിലുള്ള പെട്രോൾ സ്റ്റേഷനിലാണ് സംഭവം.

തോക്കുമായെത്തിയ അക്രമകാരികൾ കാർ തടഞ്ഞു വെടി വെച്ചു കൊല്ലുകയായിരുന്നു. അതിന് ശേഷം അക്രമകാരികൾ താരത്തെ പുറത്തേക്കിട്ട് കാറുമായി പോവുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. കഴിഞ്ഞ സീസണിലാണ് ഫ്ലർസ് കൈസർ ക്ലബ്ബിലെത്തുന്നത്. ദക്ഷിണാഫ്രിക്കൻ ദേശീയ ലീഗിൽ 12 തവണ കിരീടം ചൂടിയ ടീം കൂടിയാണ് കൈസർ. ദക്ഷിണാഫ്രിക്കയുടെ അണ്ടർ 23 ദേശീയ ടീമിലും അംഗമായിരുന്നു ഫ്ലർസ് . ടോക്കിയോ ഒളിമ്പിക്സിലും രാജ്യത്തിന് വേണ്ടി ബൂട്ടണിഞ്ഞ താരം അന്തരാഷ്ട്ര അരങ്ങേറ്റത്തിന് ഒരുങ്ങവേയാണ് ദാരുണാന്ത്യം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ഉയർന്ന കൊലപാതക നിരക്കുകളിലൊന്നായ ദക്ഷിണാഫ്രിക്കയിൽ മാരകമായ ഹൈജാക്കിംഗിന് ഇരയായ ആയിരക്കണക്കിന് ആളുകളിൽ ഏറ്റവും പുതിയ ആളാണ് ഫ്ലെർസ്. ഒക്ടോബർ-ഡിസംബർ വരെയുള്ള ഏറ്റവും പുതിയ ഔദ്യോഗിക ക്രൈം സ്ഥിതി വിവരക്കണക്കുകൾ പ്രകാരം 5,973 ഹൈജാക്കിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com