മെഡൽ വേട്ടയിൽ സെഞ്ചുറിയോട് അടുത്ത് ഇന്ത്യ; ബാഡ്മിന്റണിൽ സ്വാതിക്-ചിരാ​ഗ് സഖ്യം ഫൈനലിൽ

കിക്ക് വോളിബോൾ എന്നറിയപ്പെടുന്ന സെപാക്‍തക്രോ ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടി
മെഡൽ വേട്ടയിൽ സെഞ്ചുറിയോട് അടുത്ത് ഇന്ത്യ; ബാഡ്മിന്റണിൽ സ്വാതിക്-ചിരാ​ഗ് സഖ്യം ഫൈനലിൽ

ഹാങ്ചൗ: ഏഷ്യൻ ​ഗെയിസ് 13 ദിവസം പിന്നിടുമ്പോൾ ഇന്ത്യൻ മെഡൽ നേട്ടം 95ലെത്തി. 13-ാം ദിവസം ഇന്ത്യ ഒമ്പത് മെഡലുകൾ നേടി. രണ്ട് സ്വർണവും ഒരു വെള്ളിയും ആറ് വെങ്കലവുമാണ് 13-ാം ദിവസം ഇന്ത്യൻ താരങ്ങൾ നേടിയത്. 22 സ്വർണവും 34 വെള്ളിയും 36 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതിനോടകം നേടിക്കഴിഞ്ഞു. ബാഡ്മിന്റണിൽ സ്വാതിക്-ചിരാ​ഗ് സഖ്യം ഫൈനലിൽ ക‌ടന്നു. സെമിയിൽ മലേഷ്യൻ സംഘത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു. സ്കോർ 21-17, 21-12.

അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തില്‍ വെങ്കല മെഡലാണ് 13-ാം ദിനത്തിലെ ഇന്ത്യയുടെ ആദ്യ നേട്ടം. അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ എന്നിവരുടെ സംഘം ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടി. പിന്നാലെ ഇതേ ഇനത്തിൽ പുരുഷടീം വെള്ളി നേടി. അത്തനു ദാസ്, തുഷാര്‍ ഷെല്‍കെ, ധിരജ് ബൊമ്മദേവര എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് വെള്ളിത്തിളക്കം സമ്മാനിച്ചത്.

ഹോക്കിയിൽ സുവർണ നേട്ടം സ്വന്തമാക്കിയ ഇന്ത്യ പാരിസ് ഒളിംപിക്സിനും യോ​ഗ്യത നേടി. പുരുഷന്മാരുടെ ബാഡ്മിന്റണിൽ എച്ച് എസ് പ്രണോയ് വെങ്കലം നേടി. കിക്ക് വോളിബോൾ എന്നറിയപ്പെടുന്ന സെപാക്‍തക്രോയില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലത്തിളക്കം സമ്മാനിച്ചു. വനിതകളുടെ 76 കി​ലോ​ഗ്രാം റെസ്‌ലിങ്ങിൽ ഇന്ത്യയുടെ കിരൺ ബിഷ്ണോയി വെങ്കല മെഡൽ സ്വന്തമാക്കി. 57 കിലോ​ഗ്രാം റെസ്‌ലിങ്ങിൽ അമൻ സെഹ്‌രാവത് വെങ്കല മെഡൽ നേടി. പുരുഷന്മാരുടെ ബ്രിഡ്ജിൽ ഇന്ത്യ വെള്ളിത്തിളക്കവും ആഘോഷിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com