ദിവസവും ബദാം കഴിക്കാമോ? ഒരു ദിവസം എത്ര ബദാം കഴിക്കാം?എങ്ങനെ കഴിക്കാം ?

ബദാമില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ ഇവയെല്ലാം ശരീരത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്

ദിവസവും ബദാം കഴിക്കാമോ? ഒരു ദിവസം എത്ര ബദാം കഴിക്കാം?എങ്ങനെ കഴിക്കാം ?
dot image

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന പ്രധാനപ്പെട്ട ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ ഇവയെല്ലാം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതുമുതല്‍ ദഹനപ്രക്രീയയ്ക്കുവരെ ഗുണകരമാണ്. നിരവധി പോഷക ഘടകങ്ങളും ആരോഗ്യ ഗുണങ്ങളും കൊണ്ട് സമ്പന്നമാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ,വീക്കം എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു. എന്നാല്‍ പലര്‍ക്കും ബദാം കഴിക്കുന്നതിനെക്കുറിച്ച് പല തരത്തിലുള്ള സംശയമുണ്ട്. ഒരു ദിവസം എത്ര എണ്ണം കഴിക്കാം?, എന്നും ബദാം കഴിക്കാമോ?, എങ്ങനെയാണ് കഴിക്കേണ്ടത് തുടങ്ങി.

badam

ഒരു ദിവസം എത്ര ബദാം കഴിക്കാം

ഏത് സമയത്തും ബദാം കഴിക്കാം. കുട്ടികള്‍ക്ക് മുതല്‍ പ്രായമായവര്‍ക്ക് വരെ ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാനായി ഒരു പിടി ബദാം കഴിക്കാവുന്നതാണ്. ഒരു പിടി ബദാമില്‍ ജീവകം-ഇ, പ്രോട്ടീന്‍, ഫൈബറുകള്‍ തുടങ്ങി 15 ല്‍ അധികം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

എന്നും ബദാം കഴിക്കാമോ?

എന്നും ബദാം കഴിക്കുന്നത് ആരോഗ്യകരമായ ശീലമാണെന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കും. അതുപോലെതന്നെ ബദാം ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡിന്റെ മികച്ച ഉറവിടമാണ്.

badam

എപ്പോഴാണ് കഴിക്കേണ്ടത്

രാവിലെ വെറുംവയറ്റില്‍ ബദാം കഴിക്കുന്നതാണ് നല്ലത്. വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ലഘുഭക്ഷണത്തിന് പകരം ഒരു പിടി ബദാം കഴിക്കാവുന്നതാണ്. ബദാം പഴങ്ങള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കുന്നതാണ് ഗുണപ്രദമെന്ന് ന്യൂട്രീഷണലിസ്റ്റുകള്‍ പറയുന്നു. ബദാമില്‍ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതുകൊണ്ട് രാത്രിയില്‍ ബദാം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

badam

എങ്ങനെയാണ് കഴിക്കേണ്ടത്

ബദാം രാത്രി മുഴുവന്‍ വെളളത്തില്‍ കുതിര്‍ത്ത് വച്ച ശേഷം രാവിലെ തൊലികളഞ്ഞ് കഴിക്കുന്നത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കും. ബദാമിന്റെ തൊലിയിലെ ടാനിന്‍ എന്ന ഘടകം പോഷകങ്ങള്‍ ആഗീരണം ചെയ്യുന്നത് തടയുന്നതായതുകൊണ്ടാണ് തൊലി ഒഴിവാക്കി കഴിക്കണമെന്ന് പറയുന്നത്. ബദാം കാലറി കൂടിയ ആഹാരമായതിനാല്‍ അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. അതിനാല്‍ മറ്റ് ലഘു ഭക്ഷണങ്ങള്‍ക്ക് ശേഷം ബദാം കഴിക്കുന്നതാണ് നല്ലത്.

Content Highlights : The healthy fats, minerals, and antioxidants contained in almonds are all important for the health of the body.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image