'അടുത്ത ധോണിയോ? ഒരിക്കലുമല്ല! ഇത് ഒരേയൊരു സഞ്ജു സാംസൺ, അന്ന് ഗംഭീർ തന്നെ തിരുത്തി'; തുറന്നുപറഞ്ഞ് ശശി തരൂർ

സഞ്ജുവിനെ 'അടുത്ത ധോണി' എന്ന് താന്‍ വിളിച്ചപ്പോള്‍ ഗംഭീര്‍ അത് തിരുത്തുകയാണ് ചെയ്തതെന്നാണ് തരൂര്‍ പറഞ്ഞത്

'അടുത്ത ധോണിയോ? ഒരിക്കലുമല്ല! ഇത് ഒരേയൊരു സഞ്ജു സാംസൺ, അന്ന് ഗംഭീർ തന്നെ തിരുത്തി'; തുറന്നുപറഞ്ഞ് ശശി തരൂർ
dot image

2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയും ടൂര്‍ണമെന്റിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണെ കുറിച്ച് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത് വെളിപ്പെടുത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സഞ്ജുവിനെ 'അടുത്ത ധോണി' എന്ന് താന്‍ വിളിച്ചപ്പോള്‍ ഗംഭീര്‍ അത് തിരുത്തുകയാണ് ചെയ്തതെന്നാണ് തരൂര്‍ പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ മനസുതുറന്നത്.

‘സഞ്ജുവിന് വെറും 14 വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്. അപ്പോൾ ഒരു യുവ ക്ലബ് ക്രിക്കറ്ററായിരുന്നു അവൻ. മുഖത്ത് വലിയൊരു പുഞ്ചിരിയുള്ള ചെറിയ പയ്യൻ. അന്ന് മെലിഞ്ഞ രൂപമായിരുന്നെങ്കിലും നല്ല കരുത്തുണ്ടായിരുന്നു. മികച്ച പ്രതിഭയായിരുന്നു അവൻ, അന്ന് തന്നെ വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങും ഒരേപോലെ ചെയ്തിരുന്നു. സഞ്ജു അടുത്ത ധോണി ആകുമെന്ന് ഞാൻ അവനോട് പറയുകയും ചെയ്തിരുന്നു'.

‘വർഷങ്ങൾക്ക് ശേഷം അക്കാര്യം ഓർത്തെടുത്തപ്പോൾ, എന്റെ സുഹൃത്ത് ഗൗതം ഗംഭീർ പറഞ്ഞു: ‘അല്ല, അല്ല, അല്ല, അവൻ അടുത്ത ധോണി ആകേണ്ടതില്ല, അവൻ ഒരേയൊരു സഞ്ജു സാംസൺ ആയിരിക്കും’ എന്ന്, ഇപ്പോൾ അവൻ അത്തരത്തിൽ തന്നെയാണ് രൂപപ്പെട്ടിരിക്കുന്നത്', തരൂർ പിടിഐയോട് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിലെ സഞ്ജു നിലവിൽ എത്തിപ്പിടിച്ച ഉയരത്തിൽ അഭിമാനമുണ്ടെന്നും തരൂർ കൂട്ടിചേർത്തു. ടി20 ലോകകപ്പിലെ പ്ലേയർ ഓഫ് ദ ടൂർണമെന്റ് നേട്ടം അവന്റെ കഴിവിനുള്ള അംഗീകാരമാണ്. സഞ്ജുവിന്റെ ഓരോ ചുവടുവെപ്പും കേരളത്തിന് അഭിമാനമാണെന്ന് തരൂർ വ്യക്തമാക്കി.

Content Highlights: ‘Next Dhoni? No…One and only Sanju Samson’: Gautam Gambhir corrected Shashi Tharoor

dot image
To advertise here,contact us
dot image