ഇന്തോനേഷ്യൻ ഓപ്പണിൽ ചരിത്രം കുറിച്ച് മലയാളി താരം കിരൺ ജോർജ്; കിരീടം നേടുന്ന ആദ്യ ഇന്ത്യാക്കാരൻ

റാങ്കിങ്ങിൽ അമ്പതാം സ്ഥാനത്തുള്ള കിരൺ ജോർജ് ജപ്പാന്‍റെ കോ തക്കാഹാഷിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപ്പിച്ചത്
ഇന്തോനേഷ്യൻ ഓപ്പണിൽ ചരിത്രം കുറിച്ച് മലയാളി താരം കിരൺ ജോർജ്; കിരീടം നേടുന്ന ആദ്യ ഇന്ത്യാക്കാരൻ

ബാങ്കോക്ക്: ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്‍റണിൽ മലയാളി താരം കിരൺ ജോർജിന് കിരീടം. ഫൈനലിൽ ജപ്പാൻ താരത്തെ തോൽപ്പിച്ച് കിരൺ ജോർജ് ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. റാങ്കിങ്ങിൽ അമ്പതാം സ്ഥാനത്തുള്ള കിരൺ ജോർജ് ജപ്പാന്‍റെ കോ തക്കാഹാഷിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപ്പിച്ചത്. സ്കോർ 21-19, 22-20. ടൂർണമെന്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് കിരൺ ജോർജ്.

ആദ്യ ഗെയിമിൽ രണ്ട് താരങ്ങളും ഒപ്പത്തിനൊപ്പം നിന്നശേഷം കിരൺ ഗെയിം വ്യക്തമായ ആധിപത്യത്തോടെ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ആദ്യം ജപ്പാന്‍ താരമാണ് മുന്നിലെത്തിയത്. എങ്കിലും കിരണ്‍ ശക്തമായി തിരിച്ചുവന്നു. കഴിഞ്ഞ വർഷം ഒഡിഷ ഓപ്പണും കിരൺ ജോർജ് സ്വന്തമാക്കിയിരുന്നു.

ജൂനിയർ തലത്തിൽ നിരവധി സീനിയർ റാങ്കിങ് ടൂർണമെന്റുകളിൽ ചാമ്പ്യനായിരുന്നു എറണാകുളം സ്വദേശിയായ കിരൺ ജോർജ്. മുൻ രാജ്യാന്തര ബാഡ്മിന്റൻ താരവും അർജുന അവാർഡ് ജേതാവുമായ ജോർജ് തോമസിന്റെയും ബാഡ്മിന്റൻ താരം പ്രീത ജോർജിന്‍റേയും മകനാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com