ചാമ്പ്യൻസ് ലീഗ് ട്വന്റി 20 തിരിച്ചുവന്നാൽ; അന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമോ?

2008ൽ ആദ്യ ചാമ്പ്യൻസ് ലീ​ഗ് ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മുംബൈ ഭീകരാക്രമണം ഉണ്ടായത്.
ചാമ്പ്യൻസ് ലീഗ് ട്വന്റി 20 തിരിച്ചുവന്നാൽ; അന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമോ?

ന്യൂഡൽഹി: ക്രിക്കറ്റ് ആരാധകർക്ക് ആവേശം നൽകുന്ന വാർത്തയാണ് കഴിഞ്ഞ മണിക്കൂറുകളിൽ പുറത്തുവന്നത്. ചാമ്പ്യൻസ് ലീ​ഗ് ട്വന്റി 20 തിരിച്ചുകൊണ്ടുവരാൻ ബിസിസിഐ ശ്രമം നടത്തുന്നു. ഇതിനായി ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായും ക്രിക്കറ്റ് ഓസ്ട്രേലിയയുമായും ബിസിസിഐ ചർച്ച നടത്തി. എന്നാൽ ഒരിക്കൽ പരാജയപ്പെട്ട ടൂർണമെന്റ് തിരിച്ചുവരുമ്പോൾ വിജയിക്കുമോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ ആകാംഷ.

2008ലാണ് ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായത്. ഐപിഎല്ലിന്റെ പ്രഥമ സീസൺ വൻവിജയമായിരുന്നു. ഇതോടെ സമാനമായി എല്ലാ രാജ്യങ്ങളും അവരവരുടെ രാജ്യങ്ങളിൽ ഐപിഎൽ മാതൃകയിൽ ട്വന്റി 20 ടൂർണമെന്റുകൾ നടത്തി. ഇവിടെ നിന്നെല്ലാം വിജയിക്കുന്ന ടീമുകൾ നേർക്കുനേർ വരുന്ന ടൂർണമെന്റാണ് ചാമ്പ്യൻസ് ലീ​ഗ് ട്വന്റി 20.

2008ൽ ആദ്യ ചാമ്പ്യൻസ് ലീ​ഗ് ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മുംബൈ ഭീകരാക്രമണം ഉണ്ടായത്. ഇതോടെ പ്രഥമ എഡിഷൻ ഉപേക്ഷിച്ചു. 2009ൽ ഓസ്ട്രേലിയൻ ടീം ന്യൂ സൗത്ത് വെയിൽസ് വിജയികളായി. പക്ഷേ ഐപിഎല്ലിന്റെ പകുതി പോലും ആരാധക പിന്തുണ നേടാൻ ചാമ്പ്യൻസ് ലീ​ഗിന് സാധിച്ചില്ല.

ഓരോ വർഷം പിന്നിടുമ്പോഴും ചാമ്പ്യൻസ് ലീ​ഗ് ട്വന്റി 20 കാണാൻ ആൾക്കാർ കുറഞ്ഞു വന്നു. ആദ്യ എഡിഷനിൽ രണ്ട് ഇന്ത്യൻ ടീമുകളാണ് ചാമ്പ്യൻസ് ലീ​ഗ് കളിച്ചത്. എന്നാൽ ആരാധകരെ ആകർഷിക്കാൻ ഇന്ത്യയിൽ നിന്നുള്ള ടീമുകളുടെ എണ്ണം മൂന്നാക്കി മാറ്റി. 2014ൽ അവസാനമായി ചാമ്പ്യൻസ് ലീ​ഗ് ട്വന്റി 20 നടന്നപ്പോൾ ഇന്ത്യയിൽ നിന്നും നാല് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. എന്നിട്ടും ആരാധക പിന്തുണ നേടാൻ ചാമ്പ്യൻസ് ലീ​ഗിന് കഴിഞ്ഞില്ല. ഇതോടെ ആരാധകർക്ക് വേണ്ടാത്ത ടൂർണമെന്റ് ഉപേക്ഷിക്കാൻ അധികൃതർ തീരുമാനമെടുത്തു.

ചാമ്പ്യൻസ് ലീ​ഗിന് എക്കാലവും ഇന്ത്യയായിരുന്നു വേ​ദി. 2014-ല്‍ അവസാനം നടന്ന ടൂര്‍ണമെന്റില്‍ ചെന്നൈ സൂപ്പര്‍ കിം​ഗ്സ് ചാമ്പ്യന്മാരായി. ടൂര്‍ണമെന്റില്‍ രണ്ടു തവണ വീതം മുംബൈയും ചെന്നൈയും ചാമ്പ്യന്മാരായിട്ടുണ്ട്. തിരക്കേറിയ ക്രിക്കറ്റ് കലണ്ടറിലേക്ക് ചാമ്പ്യൻസ് ലീ​ഗ് തിരിച്ചുവരുമ്പോൾ അത് വിജയിക്കേണ്ട ഉത്തരവാദിത്തമാണ് അധികൃതർക്കുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com