Top

ഗുരുവായൂരപ്പന് കാണിക്കയായി 'ഥാര്‍', ന്യൂ ജനറേഷന്‍ എസ്‌യുവി സമര്‍പ്പിച്ച് മഹീന്ദ്ര, ഏറ്റെടുത്ത് ട്രോളന്‍മാര്‍

5 Dec 2021 3:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുരുവായൂരപ്പന് കാണിക്കയായി ഥാര്‍, ന്യൂ ജനറേഷന്‍ എസ്‌യുവി സമര്‍പ്പിച്ച് മഹീന്ദ്ര, ഏറ്റെടുത്ത് ട്രോളന്‍മാര്‍
X

ന്യൂ ജനറേഷന്‍ എസ്‌യുവി ഥാര്‍ ഗുരുവായൂരപ്പന് കാണിക്കയായി സമര്‍പ്പിച്ച് മഹീന്ദ്ര. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ള ഥാര്‍ ശനിയാഴ്ചയാണ് കമ്പനി അധികൃതര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്‌മെന്റ് ആര്‍ വേലുസ്വാമി ദേവസ്വം ചെയര്‍മാന്‍ അഡ്വ കെബി മോഹന്‍ദാസിന് കൈമാറി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ജോസ് സാംസണ്‍, കേരള കസ്റ്റമര്‍ കെയര്‍ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയില്‍സ് മാനേജര്‍ ജഗന്‍കുമാര്‍ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാര്‍, ക്ഷേത്രം മാനേജര്‍ എകെ രാധാകൃഷ്ണന്‍, അസിസ്റ്റന്റ് മാനേജര്‍ രാമകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വാഹന വിപണിയില്‍ തരംഗമാണ ഫോര്‍ വീല്‍ ഡ്രൈവ് വാഹനമാണ് ഥാര്‍. ഇതില്‍ തന്നെ ലിമിറ്റഡ് എഡിഷനായ റെഡ് കളര്‍ ഡീസല്‍ ഒപ്ഷനാണ് കാണിക്കയായി സമര്‍പ്പിക്കപ്പെട്ടത്. 2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്‌യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്.

അതേസമയം, കാണിക്കയായി ഥാര്‍ സമര്‍പ്പിച്ച വാര്‍ത്തയെ ഏറ്റെടുത്തിരിക്കുകയാണ് കേരളത്തിലെ ട്രോളന്‍മാര്‍. നിരവധി രസകരമായ ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.













Next Story