Top

സവര്‍ക്കറിന്റെ ജീവിതം സിനിമ; 'ബാറ്റ'യുടെ കമന്റ്, ട്രോളെന്ന് സോഷ്യല്‍ മീഡിയ

''സ്വതന്ത്രവീര്‍ സവര്‍ക്കര്‍''എന്ന ബോളിവുഡ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് താഴെയാണ് കമന്റുമായി ബാറ്റയെത്തിയതെന്നാണ് റിപ്പോർട്ടുകൾ

24 March 2022 6:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സവര്‍ക്കറിന്റെ ജീവിതം സിനിമ; ബാറ്റയുടെ കമന്റ്, ട്രോളെന്ന് സോഷ്യല്‍ മീഡിയ
X

ഹിന്ദുത്വ പ്രചാരകനായിരുന്ന വിഡി സവര്‍ക്കറുടെ ജീവചരിത്രം സിനിമയാകുന്നുവെന്ന വാര്‍ത്താ ലിങ്കിന് കീഴെ പ്രതികരണവുമായി പ്രമുഖ ഷൂ നിര്‍മ്മാണ ബ്രാന്‍ഡായ ബാറ്റ കമ്പനി. ഹിന്ദു മഹാസഭാ മുന്‍ നേതാവിനെ വിമര്‍ശിച്ചുക്കൊണ്ടുള്ള രാഷ്ടിയ പ്രസ്താവനകളും ട്രോളുകളും സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കെയാണ് ബാറ്റ കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുള്ള കമന്റ്. കമന്റ് ബോക്‌സിലെത്തിയവര്‍ ട്രോള്‍ ചെയ്യാനായി ബാറ്റയെ മെന്‍ഷന്‍ ചെയ്തതാണെന്നും ഇതിനെത്തുടര്‍ന്നാണ് ചെരുപ്പ് നിര്‍മ്മാതാകളുടെ കമന്റെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മെന്‍ഷന്‍ ചെയ്തതിനെത്തുടര്‍ന്ന് ബാറ്റയുടെ ഫേസ്ബുക്ക് പേജ് നടത്തിയ ഓട്ടോമേറ്റഡ് പ്രതികരണമാണോ ഇതെന്നും വ്യക്തതയില്ല. എന്തായാലും ബാറ്റയുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ടുമായി ട്രോളന്മാര്‍ സമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്.

ന്യൂസ്18 കേരള പോസ്റ്റ് ചെയ്ത വാര്‍ത്തയ്ക്ക് താഴെയാണ് കമന്റുമായി ബാറ്റയെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെയാണ് ''സ്വതന്ത്രവീര്‍ സവര്‍ക്കര്‍''എന്ന ബോളിവുഡ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വാര്‍ത്ത ന്യൂസ്18 ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.


''അഭിനന്ദത്തിന് നന്ദി ഞങ്ങളുമായി എപ്പോഴും ചേര്‍ന്ന് തന്നെ നില്‍ക്കുക. ബാറ്റയില്‍ നിന്ന് തുടര്‍ന്നും ഷോപ്പിംഗ് ചെയുക'' എന്നായിരുന്നു ബാറ്റയുടെ ഔദ്യോഗിക ഫെസ്ബുക്ക് ഐഡിയില്‍ നിന്നുള്ള കമന്റ്. കമന്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയ കമന്റ് എറ്റെടുത്തു. നിരവധി മറുപടികളാണ് കമന്റിന് താഴെയെത്തിയത്. ''ചൈനയ്ക്ക് പിന്നാലെ മിത്രങ്ങള്‍ ഇനി ബാറ്റയെയും നിരോധിക്കും'', ''രാജ്യദ്രോഹ കുറ്റം ചുമത്തി പുറത്താക്കണം'' തുടങ്ങി നിരവധി മറുപടികളാണ് കമന്റിന് താഴെയെത്തിയിരിക്കുന്നത്. മാത്രമല്ല ഈ വര്‍ഷത്തെ ഏറ്റവും വലിയ ട്രോളെന്ന് പറഞ്ഞ് കമന്റ് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ്. കമന്റ് വിവാദമായി മണിക്കൂറുകള്‍ക്കകം വാര്‍ത്തയുടെ താഴെ നിന്ന് അപ്രത്യക്ഷമായിട്ടുമുണ്ട്.

ഇന്നലെയാണ് മഹേഷ് വി മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ വിവരങ്ങള്‍ പുറത്തുവന്നത്. ജൂണില്‍ ചിത്രീകരണം ആരംഭിക്കുന്ന ''സ്വതന്ത്രവീര്‍ സവര്‍ക്കര്‍'' എന്ന സിനിമയില്‍ സവര്‍ക്കറായി അഭിനയിക്കുന്നത് ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയാണ്.

നേരത്തെ സംഘ്പരിവാര്‍ അനുകൂലമെന്ന് വിമര്‍ഷനം നേരിടുന്ന ''കാശ്മീര്‍ ഫയല്‍സ്'' എന്ന സിനിമയ്‌ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഏതായാലും വാര്‍ത്തയ്ക്ക് താഴെയെത്തിയ ഷൂ നിര്‍മ്മാതാകളായ ബാറ്റയുടെ കമന്റ് ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

STORY HIGHLIGHTS: BATA'S comment under Savarkar's biopic got viral

Next Story