
വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം ചൂടി പോളണ്ടുകാരി ഇഗ ഷ്വാടെക്. അമേരിക്കൻ താരം അമാൻഡ അനിസിമോവയെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് കിരീട നേട്ടം.. 6-0, 6-0 എന്ന വ്യക്തമായ ആധിപത്യത്തിലാണ് നേട്ടം. ഇതാദ്യമായാണ് ഇഗ വിംബിൾഡൺ ചാമ്പ്യനാകുന്നത്.
1911 നു ശേഷം ആദ്യമായി ആണ് വിംബിൾഡൺ ഫൈനൽ ഈ സ്കോറിന് അവസാനിക്കുന്നത്. ഓപ്പൺ യുഗത്തിൽ 1988 ലെ ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ശേഷം ഇത്തരം ഒരു ഫൈനൽ സ്കോറും ഇത് ആദ്യമായാണ്. ഫൈനൽ ഒരു മണിക്കൂർ പോലും നീണ്ടു നിന്നില്ല.
പുരുഷ, വനിത വിഭാഗങ്ങളിൽ പോളണ്ടിൽ നിന്നുള്ള ആദ്യ വിംബിൾഡൺ ജേതാവ് ആയും ഇഗ ഇതോടെ മാറി. കരിയറിലെ ആറാം ഗ്രാന്റ് സ്ലാം ആണ് ഇഗക്ക് ഇത്, കളിച്ച 6 ഫൈനലുകളും ഇഗ ജയിച്ചു. മൂന്നു സർഫസുകളിലും ഗ്രാന്റ് സ്ലാം കിരീടവും ഇഗ ഇതോടെ നേടി. കരിയറിലെ 23 മത്തെ കിരീടം ആയിരുന്നു 24 കാരിയായ താരത്തിന് ഇത്.
Content Highlights:Iga Swiatek won Wimbledon 2025