സി ദി വിന്നർ; ഫ്രഞ്ച് ഓപ്പൺ കിരീട തോൽവിക്ക് വിമ്പിൾഡണിൽ പകരം ചോദിച്ച് യാനിക് സിന്നർ

വിബിൾഡൺ പുരുഷ സിംഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി ഇറ്റലിയുടെ യാനിക് സിന്നർ

dot image

വിബിൾഡൺ പുരുഷ സിംഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി ഇറ്റലിയുടെ യാനിക് സിന്നർ. സ്പാനിഷ് താരവും നിലവിലെ ചാമ്പ്യനുമായിരുന്ന കാർലോസ് അൽക്കാരസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ലോക ഒന്നാം നമ്പര്‍ താരമായ സിന്നര്‍ കന്നി വിംബിൾഡൺ കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍ 4-6, 6-4, 6-4, 6-4.

വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഇറ്റലിയുടെ ആദ്യ പുരുഷ താരമെന്ന റെക്കോർഡും സിന്നർ സ്വന്തമാക്കി. ഗ്രാൻസ്ലാം ഫൈനലിൽ കാർലോസ് അൽകാരിസിന്‍റെ ആദ്യ തോൽവിയാണിത്. തുടർച്ചയായ മൂന്നാം കിരീടമെന്ന സ്വപ്നത്തിലേക്കാണ് അൽക്കാരസ് റാക്കറ്റ് വീശിയത്.


അതോടപ്പം കഴിഞ്ഞ മാസം നടന്ന ഫ്രഞ്ച് ഓപ്പണർ കിരിപ്പോരിൽ സിന്നറെ തോല്പിക്കാനായ ആത്‌മവിശ്വാസവും അൽക്കാരസിനുണ്ടായിരുന്നു. എന്നാൽ ആദ്യ സെറ്റ് കൈവിട്ടെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകളും നേടി ഫ്രഞ്ച് ഓപ്പൺ കിരീട പരാജയത്തിന് പകരം ചോദിക്കാൻ സിന്നറിനായി.

Content Highlights: Wimbledon 2025: Jannik Sinner beats Carlos Alcaraz

dot image
To advertise here,contact us
dot image