Top

സൗദിയില്‍ ഇതുവരെ രണ്ട് കോടി മുപ്പത് ലക്ഷത്തിലേറെ ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചു

ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് റമദാനില്‍ ഉംറ ചെയ്യുന്നതിനുള്ള ബുക്കിങ് ഇപ്പോഴും തുടരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി

2 April 2022 8:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിയില്‍ ഇതുവരെ രണ്ട് കോടി മുപ്പത് ലക്ഷത്തിലേറെ ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചു
X

റിയാദ്: സൗദിയില്‍ ഇതുവരെ രണ്ട് കോടി മുപ്പത് ലക്ഷത്തിലേറെ ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് റമദാനില്‍ ഉംറ ചെയ്യുന്നതിനുള്ള ബുക്കിങ് പൂര്‍ത്തിയായിട്ടില്ലെന്നും ഇപ്പോഴും തുടരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം മുന്‍കൂട്ടി പെര്‍മിറ്റെടുക്കാതെ ഉംറക്കെത്തിയാല്‍ പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്ന് പൊതു സുരക്ഷാ വിഭാഗം വ്യക്തമാക്കി.

ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് റമദാനില്‍ ഉംറ ചെയ്യുന്നതിനായി ബുക്കിംഗ് തുടരുന്നുണ്ട്. ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകള്‍ വഴി തീര്‍ത്ഥാടകര്‍ക്ക് അനുയോജ്യമായ സമയം തെരഞ്ഞെടുത്ത് ഉംറക്ക് ബുക്ക് ചെയ്യാം. വിദേശ തീര്‍ത്ഥാടകര്‍ക്ക് ഇഅ്തമര്‍നാ ആപ്പ് വഴി അവരുടെ രാജ്യങ്ങളില്‍ വെച്ച് സൗദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ഉംറ ബുക്കിങ് നടത്താം

റമദാനില്‍ ഉംറക്കെത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക സ്ഥലങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഹറം പള്ളിയിലേക്കും തിരിച്ചും ഇവിടെ നിന്നും ബസിലാണ് തീര്‍ത്ഥാടകര്‍ യാത്ര ചെയ്യേണ്ടത്. ഇതിനായുള്ള ബസ് ടിക്കറ്റ് പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ ലഭിക്കും. അതേസമയം ഉംറ പെര്‍മിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയതിയും സമയവും പാലിക്കാതെ ഉംറക്കെത്തിയാലും നിയമ ലംഘനമായി കണക്കാക്കും.

STORY HIGHLIGHTS: The Ministry of Hajj and Umrah has issued more than 23 million Umrah permits in saudi arabia

Next Story