ആപ്പിള്‍ എഐയ്ക്ക് ഒരു സ്ത്രീ ഗര്‍ഭിണിയാണോന്ന് പറയാന്‍ കഴിയും; പുതിയ പഠനം

ഐഫോണില്‍ നിന്നും ആപ്പിള്‍ വാച്ചുകളില്‍ നിന്നും ശേഖരിക്കുന്ന ബിഹേവിയറല്‍ ഡാറ്റ ഉപയോഗിച്ചാണ് ഒരാള്‍ ഗര്‍ഭിണിയാണോ എന്ന് എഐ മനസിലാക്കുന്നത്.

dot image

ആപ്പിള്‍ എഐ മോഡലിന് ഒരു സ്ത്രീ ഗര്‍ഭിണിയാണോന്ന് 92 ശതമാനം ഉറപ്പോടെ പറയാന്‍ സാധിക്കുമെന്നാണ് പുത്തന്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഐഫോണില്‍ നിന്നും ആപ്പിള്‍ വാച്ചുകളില്‍ നിന്നും ശേഖരിക്കുന്ന ബിഹേവിയറല്‍ ഡാറ്റ(ഒരു ഉത്പന്നം, സേവനം, പരിസ്ഥിതിയോട് ഒരാള്‍ എങ്ങനെ ഇടപെടുന്നു) ഉപയോഗിച്ചാണ് ഗര്‍ഭിണിയാണോ എന്ന് എഐ മനസിലാക്കുന്നത്.

'ബിയോണ്ട് സെന്‍സര്‍ ഡാറ്റ: ഫൗണ്ടേഷന്‍ മോഡല്‍സ് ഒഫ് ബിഹേവിയറല്‍ ഡാറ്റ ഫ്രം വെയറബിള്‍ ഇമ്പ്രൂവ് ഹെല്‍ത്ത് പ്രഡിക്ഷന്‍സ്' എന്ന പഠനത്തിലാണ് ആപ്പിളിന്റെ പുതിയ എഐ മോഡലിന് ആരോഗ്യത്തിന്റെ ചില അടയാളങ്ങള്‍ മനസിലാക്കാന്‍ കഴിയുമെന്ന് പറയുന്നത്. അതായത് ഉറക്കത്തിന്റെ നിലവാരം, ഹൃദയമിടിപ്പിന്റെ തോത്, ചലനം ഒപ്പം മൊത്തത്തില്‍ എങ്ങനെ ഒരാള്‍ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാത്രമല്ല ആപ്പിള്‍ എഐയ്ക്ക് ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള ആരോഗ്യനിലയില്‍ ഉണ്ടാകുന്ന ചില മാറ്റങ്ങളും മനസിലാക്കാന്‍ കഴിയും. 2.5 ബില്യണ്‍ മണിക്കൂറുകളോളമുള്ള വിയറബിള്‍ ഡാറ്റ(ശരീരത്തില്‍ ധരിക്കുന്ന ഒരു സ്മാര്‍ട്ട് വാച്ച് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍) ഉപയോഗിച്ച് പരിശീലനം നല്‍കിയിരിക്കുന്ന പുതിയ എഐ മോഡല്‍(ദ വിയറബിള്‍ ബിഹേവിയര്‍ മോഡല്‍) കുറഞ്ഞ ഡാറ്റ അടിസ്ഥാനമാക്കി നിര്‍മിച്ച മുന്‍ മോഡലുകളെക്കാള്‍ മികച്ച രീതിയിലോ അല്ലെങ്കില്‍ അതേ രീതിയിലോ പ്രവര്‍ത്തിക്കാന്‍ കഴിയും.

സാധാരണ പ്രസവം അല്ലെങ്കില്‍ സിസേറിയന്‍ എന്നിവയില്‍ അവസാനിച്ച 430 പ്രെഗ്നെന്‍സികള്‍ അടങ്ങിയ ഡാറ്റാ സെറ്റാണ് ഗവേഷകര്‍ ഉണ്ടാക്കിയത്. വിയറബിള്‍ ബിഹേവിയറല്‍ മോഡല്‍ ആപ്പിള്‍ ഹെല്‍ത്ത് ആപ്പ്, ഹെല്‍ത്ത് കിറ്റ്, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍ ഡാറ്റ എന്നിവയില്‍ നിന്നുള്ള വിവരങ്ങളും ശേഖരിച്ചു. പഠനത്തിന്റെ ഫലം കൂടുതല്‍ മികച്ചതാക്കാന്‍ 50 വയസിന് താഴെയുള്ള ഗര്‍ഭിണികളാകാത്ത 24,000 സ്ത്രീകളുടെ വിവരങ്ങളും ഗവേഷകര്‍ ശേഖരിച്ചിരുന്നു.
Content Highlights: Apple ai can detect pregnancy

dot image
To advertise here,contact us
dot image