ഇന്ത്യയില്‍ നിന്നുളള പ്രവാസികള്‍ക്ക് സൗദിയില്‍ ബൂസ്റ്റര്‍ ഡോസ്; സ്വീകരിക്കാത്തവരെ ജോലിയില്‍ നിന്ന് വിലക്കും
ഇന്ത്യയിലെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സൗദി അറേബ്യയില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയതവര്ക്കെല്ലാം സ്വിഹത്തി ആപ്പ് വഴി ബൂസ്റ്റര്‍ ഡോസിന് അപേക്ഷിക്കാം.
5 Dec 2021 5:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യയില്‍ നിന്നുളള പ്രവാസികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്കി തുടങ്ങി. കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. സ്വിഹത്തി ആപ്ലിക്കേഷന്‍ വഴി ബൂസ്റ്റര്‍ ഡോസിന് ബുക്ക് ചെയ്യാമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദിയില്‍ ഫെബ്രുവരി ഒന്ന് മുതല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് ജോലി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ഡോസ് സ്വീകരിച്ച് ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കാതെ എട്ട് മാസം പിന്നിട്ടാല്‍ തവക്കല്‍നയിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാകുമെന്ന് കഴിഞ്ഞ ദിവസം സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
ഇന്ത്യയിലെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സൗദി അറേബ്യയില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയതവര്ക്കെല്ലാം സ്വിഹത്തി ആപ്പ് വഴി ബൂസ്റ്റര്‍ ഡോസിന് അപേക്ഷിക്കാം. ഈ ആപ്പ് തുറന്നാല്‍ കൊവിഡ് 19 വാക്സിന് സ്വീകരിച്ചതിന്റെ വിശദാംശങ്ങള്‍ അറിയാനാകും. അതിന് താഴെയായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ യോഗ്യതയുളളവര്‍ക്ക് അപ്പോയിന്മെന്റ് ബുക്ക് ചെയ്യാനുളള ലിങ്ക് ലഭിക്കും.