Top

റിയാദ് വിമാനത്താവളത്തിലെ എല്ലാ വിവരങ്ങളും ഇനി വാട്സ്ആപ്പിലൂടെ അറിയാം ; ലഭ്യമായ സേവനങ്ങള്‍ ഇവ

റിയാദ് വിമാനത്താവളത്തില്‍ വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളുടെയും എവിവരങ്ങള്‍ അറിയാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍.

9 Aug 2022 12:21 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ് വിമാനത്താവളത്തിലെ എല്ലാ വിവരങ്ങളും ഇനി വാട്സ്ആപ്പിലൂടെ അറിയാം ; ലഭ്യമായ സേവനങ്ങള്‍ ഇവ
X

റിയാദ്: വാട്സ്ആപ്പിലൂടെ റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ വിവരങ്ങള്‍ അറിയാന്‍ സൗകര്യം ഒരുക്കി അധികൃതര്‍. ഇനി മുതല്‍ വാട്‌സ്ആപ്പിലൂടെ അന്വേഷണം നടത്തിയാല്‍ യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭിക്കും. റിയാദ് വിമാനത്താവളത്തില്‍ വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളുടെയും എവിവരങ്ങള്‍ അറിയാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍.

വിവരങ്ങള്‍ അന്വേഷിക്കുന്ന യാത്രക്കാര്‍ക്ക് ഉടന്‍ തന്നെ മറുപടി ലഭിക്കുമെന്ന് വിമാനത്താവളത്തിലെ അധികൃതര്‍ അറിയിച്ചു. കൂടാതെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. വിമാനങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ഈ സേവനത്തിലൂടെ യാത്രക്കാര്‍ക്ക് ലഭ്യമാകും.

വിമാനത്താവളത്തിലുള്ള ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, സൗകര്യങ്ങള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍, മറ്റ് വിമാനത്താവളങ്ങള്‍, അവിടേക്ക് എത്താനുള്ള ദൂരം എന്നിവയെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ വാട്‌സ്ആപ്പിലൂടെ അറിയാന്‍ സാധിക്കും. യാത്രക്കാരന്റെ ലഗേജ് നഷ്ട്ടപ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും വിമാനത്താവളത്തില്‍ നിന്നുള്ള മറ്റു സേവനങ്ങള്‍ ലഭിക്കാനും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. രാവിലെ എട്ട് മുതല്‍ രാത്രി 11.59 വരെ വാട്സ്ആപ്പ് സൗകര്യം ഉപയോഗിക്കാന്‍ സാധിക്കൂകയെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

Story highlights: All the information at the Riyadh airport is now known through WhatsApp; These are the available services

Next Story