Top

മലപ്പുറം സ്വദേശി മക്കയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ

മൃതദേഹം മക്ക അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്.

6 April 2022 6:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറം സ്വദേശി മക്കയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ
X

റിയാദ്: പ്രവാസി മലയാളിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൊന്നാനി സ്വദേശി കോട്ടത്തറ ചെറുവളപ്പിൽ മുനമ്പത്തകത്ത് സുബൈർ (55) ആണ് മരിച്ചത്. ഹൃദയഘാതമാണ് മരണകാരണമെന്നാണ് നി​ഗമനം.

25 വർഷത്തിലധികമായി മക്കയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സുബൈർ. ഒരു മാസം മുമ്പാണ് ഇദ്ദേഹം നാട്ടിൽ നിന്നും അവധി കഴിഞ്ഞ് മക്കയിൽ തിരിച്ചെത്തിയത്. പിതാവ് പരേതനായ ഹംസ, ഭാര്യ മുംതാസ്, മക്കൾ മഅസൂം (അബുദാബി), മിർസ, മുബാരിസ (ഇരുവരും ദുബൈ), മുഹിസ് എന്നിവരാണ്.

മൃതദേഹം മക്ക അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

STORY HIGHLIGHTS: A expat from Malappuram dead in Mecca

Next Story