ആന ചവിട്ടിക്കൊന്നു, ഏപ്രില്‍ ഫൂളെന്ന് ആദ്യം കരുതി; ഞെട്ടല്‍ മാറാതെ അയല്‍വാസികള്‍

ബിജു മരിച്ചുകിടക്കുന്ന ചിത്രം വാട്‌സാപ്പിൽ അയച്ചുകിട്ടിയതോടെയാണ് പലരും കാര്യ ഗൗരവം മനസ്സിലാക്കി ഓടിയെത്തിയതെന്നും അയൽവാസികൾ പറഞ്ഞു
 ആന ചവിട്ടിക്കൊന്നു, ഏപ്രില്‍ ഫൂളെന്ന് ആദ്യം കരുതി; ഞെട്ടല്‍ മാറാതെ അയല്‍വാസികള്‍

റാന്നി:തുലാപ്പള്ളി പി ആർ സി മലയിൽ കാട്ടാനയുടെ ആക്രമത്തിൽ ബിജു കൊല്ലപ്പെട്ടെന്ന വാ‌ർത്ത നാട്ടുകാരില്‍ പലരും ആദ്യം വിശ്വസിച്ചില്ല. മരണ വാ‌ർത്ത അറിയിക്കാൻ പലരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഏപ്രിൽ ഒന്നായതിനാൽ ഏപ്രിൽ ഫൂളാക്കേണ്ട എന്നായിരുന്നു പലരുടെയും പ്രതികരണം. ബിജു മരിച്ചുകിടക്കുന്ന ചിത്രം വാട്‌സാപ്പിൽ അയച്ചുകിട്ടിയതോടെയാണ് പലരും കാര്യ ഗൗരവം മനസ്സിലാക്കി ഓടിയെത്തിയതെന്നും അയൽവാസികൾ പറഞ്ഞു. നാട്ടുകാരെ ഫോണിൽ വിളിക്കാൻ അയൽവാസികള്‍ ശ്രമിച്ചെങ്കിലും പലരും ഫോണെടുത്തുമില്ല.

ആരെയും കുറ്റം പറയാനാകില്ലെങ്കിലും വിവരമറിയിച്ചപ്പോൾ വിശ്വസിക്കാതെ വന്നതോടെ വേദനയും സങ്കടവും കൂടിയെന്ന് അയൽവാസികള്‍ പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തനംതിട്ട തുലാപ്പള്ളി സ്വദേശി ബിജു (58) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

വീടിന് സമീപം കാട്ടാന എത്തി കൃഷി നശിപ്പിച്ചതിനെ തുടർന്ന് ആനയെ ഓടിക്കാൻ ബിജു ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ബിജുവും ഭാര്യയും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com