അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരിക്ക്

ഈശ്വരനെ ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു.
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരിക്ക്

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്ക്. അഗളി കൂടന്‍ചാള ഊരിലെ ഈശ്വരനാണ് (34) പരിക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ഊരിലേക്ക് വരികയായിരുന്ന ഈശ്വരന്‍ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. അടുത്തെത്തിയ ഈശ്വരനെ ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. ചിന്നം വിളിച്ച് പാഞ്ഞടുത്ത ആനയില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഈശ്വരന്‍ 200 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. പരിശോധനയില്‍ ഈശ്വരന് വാരിയെല്ലിനും പല്ലിനും പൊട്ടലുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരിക്ക്
ജീവിതം അവസാനിപ്പിക്കുന്നെന്ന് സുഹൃത്തുക്കളെ വിളിച്ചറിയിച്ചു, മൂന്നംഗ കുടുംബം ജീവനൊടുക്കി

Related Stories

No stories found.
logo
Reporter Live
www.reporterlive.com