വനം വികസന കോർപറേഷൻ ചെയർമാന്റെ വാഹനവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം

പാലക്കാട് പുതുപ്പരിയാരത്ത് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം

വനം വികസന കോർപറേഷൻ ചെയർമാന്റെ വാഹനവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം
dot image

പാലക്കാട്: ഫോറസ്റ്റ് ഡവലപ്‌മെന്റ് കോർപറേഷൻ ചെയർമാന്റെ വാഹനവും ആംബുലൻസും കൂട്ടിയിടിച്ചു. കെഎഫ്ഡിസി ചെയർമാനും എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.എ റസാഖ് മൗലവി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനം തിരിക്കുന്നതിനിടെ എതിർദിശയിൽവന്ന ആംബുലൻസ് ഇടിച്ചു കയറിയാണ് അപകടം. റസാഖ് മൗലവിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് പുതുപ്പരിയാരത്ത് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

Content Highlights: An ambulance collided with the official vehicle of the Forest Development Corporation chairman in Palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us