പാലക്കാട് വീണ്ടും കടന്നൽ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അടുത്തിടെ ഇതേ പ്രദേശത്ത് കടന്നൽ കുത്തി ഒരാൾ മരിച്ചിരുന്നു

പാലക്കാട് വീണ്ടും കടന്നൽ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
dot image

പാലക്കാട്: ആനക്കരയിൽ കടന്നൽ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ​ഗുരുതര പരിക്ക്. ചോലപ്പറമ്പിൽ ജാനകി(60)ക്കാണ് കടന്നൽ കുത്തേറ്റത്. ഇവരെ ചോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാനകിയെ കൂടാതെ ഇവരുടെ മക്കളെയും കടന്നൽ ആക്രമിച്ചിരുന്നു. വീട്ടുപരിസരത്ത് നിന്ന ജാനകിയെയും മക്കളെയും കടന്നൽ ആക്രമിക്കുകയായിരുന്നു. ആനക്കര നയ്യൂരിൽ വൈകിട്ടാണ് സംഭവമുണ്ടായത്. അടുത്തിടെ ഇതേ പ്രദേശത്ത് കടന്നൽ കുത്തി ഒരാൾ മരിച്ചിരുന്നു.

Content Highlight; Another wasp attack in Palakkad; Housewife seriously injured

dot image
To advertise here,contact us
dot image