
പാലക്കാട്: നായ കുറുകെ ചാടിയതിനെ തുടര്ന്ന് സ്കൂട്ടറില് നിന്ന് വീണ് പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കൊടുവായൂര് വെമ്പല്ലൂര് സ്വദേശിനി ബിന്ദു(38)വാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ജോലിക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ബിന്ദു തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കൊടുവായൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു ബിന്ദു.