Top

നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു; ഒമാനിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഏഴ് പേർക്ക് പരുക്കേറ്റതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

14 April 2022 7:08 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു; ഒമാനിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
X

മസ്‌കത്ത്: ഒമാനിൽ ബസ് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം. ഏഴ് പേർക്ക് പരുക്കേറ്റതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച അൽ ബത്തിന ഹൈവേയിൽ ആണ് അപകടമുണ്ടായത്.

സഹാമിലെ മിഖാലേവ് പാലം കഴിഞ്ഞുളള ബാത്തിന ഹൈവേയിൽ നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ച ശേഷം മറ്റൊരു ട്രക്കുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് വിദ്യാർത്ഥിനികൾ മരിക്കുകയും ഏഴ് പേർക്ക് സാരമായ പരുക്കേൽക്കുകയും ചെയ്തുവെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

പൊലീസും സിവിൽ ഡിഫൻസ് അധികൃതരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ബസ് പൂർണമായും തകർന്നിട്ടുണ്ട്.

STORY HIGHLIGHTS: Three students die in Oman in a bus accident

Next Story