Top

തൃശ്ശൂർ സ്വദേശി മസ്കറ്റ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

29 March 2022 10:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശ്ശൂർ സ്വദേശി മസ്കറ്റ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
X

മസ്കറ്റ്: പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു. നാട്ടിൽ പോവാനായി മസ്കറ്റ് വിമാനത്താവളത്തിലെത്തിയ തൃശ്ശൂർ വലപ്പാട് സ്വദേശി പുതിയ വീട്ടിൽ ഹുസൈൻ (55) ആണ് മരിച്ചത്.

മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കായിരുന്നു ഹുസൈൻ യാത്ര ചെയ്യാനിരുന്നത്. വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. മസ്കറ്റിലെ ഹെയിലിൽ എസി മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് പരേതനായ കുഞ്ഞിമോൻ അബ്​ദുൽ ഖാദർ, മാതാവ്​ ഫാത്തിമ, ഭാര്യ സൈത ഭാനു, മക്കൾ ഗസല, ആദിൽ എന്നിവാരണ്.

STORY HIGHLIGHTS: malayalee expatriate dead in Muscat

Next Story