ഇന്ത്യനും ശിവാജിയും ചേർത്ത് ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് കൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നു: ശങ്കർ

ഈ ആശയം താൻ സഹസംവിധായകരോട് പറഞ്ഞു
ഇന്ത്യനും ശിവാജിയും ചേർത്ത് ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് കൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നു: ശങ്കർ

ലോകസിനിമ ഇന്ന് ഏറ്റവും ചർച്ച ചെയ്യുന്ന വാക്കുകളിൽ ഒന്നാണ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്നത്. ഹോളിവുഡിലെ മാർവൽ മുതൽ ഇവിടെ കോളിവുഡിന്റെ സ്വന്തം ലോകേഷ് യൂണിവേഴ്‌സ് വരെ നിരവധി സിനിമാറ്റിക് യൂണിവേഴ്‌സുകൾ ശ്രദ്ധേയമായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഹിറ്റ് സിനിമകൾ ഏകോപിപ്പിച്ച് ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് കൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നു എന്ന് പറയുകയാണ് ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കർ.

എന്തിരൻ എന്ന സിനിമയുടെ പണിപ്പുരയിലായിരുന്ന സമയം തനിക്ക് ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന ആശയം മനസ്സിൽ വന്നു. ഇന്ത്യൻ, ശിവാജി, നായക് എന്നീ സിനിമകളിലെ കഥാപാത്രങ്ങളെ സംയോജിപ്പിച്ച് കൊണ്ടായിരുന്നു ആ യൂണിവേഴ്‌സ് എന്ന് ശങ്കർ പറഞ്ഞു.

ഈ ആശയം താൻ സഹസംവിധായകരോട് പറഞ്ഞു. എന്നാൽ അവർ അതിനെ ഒരു അബദ്ധമായാണ് കണ്ടത്. അവരിൽ നിന്ന് ലഭിച്ച പ്രതികരണം കണ്ടപ്പോൾ ഈ ആശയം പ്രവർത്തികമാകില്ല എന്ന് തോന്നി. പിന്നീട് സെറ്റിലെ ചില മുതിർന്ന സാങ്കേതിക വിദഗ്ധരുമായി അദ്ദേഹം ഇതേ ആശയം പങ്കുവെച്ചു. അവരിൽ നിന്നും യാതൊരു പ്രോത്സാഹനവും ലഭിച്ചില്ലെന്നും ശങ്കർ പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് ശേഷം 'അവഞ്ചേഴ്‌സ്' കണ്ടപ്പോൾ തൻ്റെ അസിസ്റ്റൻ്റ് ഡയറക്ടർമാരോട് അവരുടെ മനസ്സിൽ വരുന്ന ഏത് ആശയവും വേഗത്തിൽ പിച്ച് ചെയ്യണമെന്നും അല്ലെങ്കിൽ മറ്റാരെങ്കിലും സമീപഭാവിയിൽ അത് നടപ്പിലാക്കുമെന്നും പറഞ്ഞതായും ശങ്കർ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഇന്ത്യനും ശിവാജിയും ചേർത്ത് ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് കൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നു: ശങ്കർ
'ആഗോളനിലവാരത്തോട് കിടപിടിക്കുന്ന ഇന്ത്യൻ സിനിമ'; കൽക്കിയെ പ്രശംസിച്ച് അല്ലു

അതേസമയം ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇന്ത്യൻ 2 ജൂലൈ 12 ന് റിലീസ് ചെയ്യുകയാണ്. 1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com