ഒന്നല്ല രണ്ടല്ല കമൽ വരുന്നത് 12 ഗെറ്റപ്പുകളിൽ; ഇന്ത്യൻ 2-3 ഭാഗങ്ങളിൽ ഉലകനായകൻ മാജിക് കാണാം

ഈ ജൂലൈ 12 നാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്
ഒന്നല്ല രണ്ടല്ല കമൽ വരുന്നത് 12 ഗെറ്റപ്പുകളിൽ; ഇന്ത്യൻ 2-3 ഭാഗങ്ങളിൽ ഉലകനായകൻ മാജിക് കാണാം

തെന്നിന്ത്യന്‍ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിന്റെ ഇന്ത്യൻ 2. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. സേനാപതി എന്ന മുന്‍ സ്വാതന്ത്രസമര സേനാനിയായി കമല്‍ ഹാസന്‍ തിരിച്ചെത്തുന്ന ചിത്രത്തെക്കുറിച്ച് വമ്പൻ അപ്ഡേറ്റുകളാണ് വരുന്നത്.

ഇന്ത്യന്റെ തുടർഭാഗങ്ങളിലായി കമൽഹാസൻ 12 ഗെറ്റപ്പുകളിലെത്തുമെന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഏഴ് ഗെറ്റപ്പുകൾ ഇന്ത്യൻ 2 ലും അഞ്ച് ഗെറ്റപ്പുകൾ ഇന്ത്യൻ 3 ലുമായിരിക്കും ഉണ്ടാവുക എന്നാണ് സൂചന. ഈ ജൂലൈ 12 നാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്. ഈ വർഷം അവസാനം ഇന്ത്യൻ 3 എത്തുമെന്നാണ് സൂചന.

ഒന്നല്ല രണ്ടല്ല കമൽ വരുന്നത് 12 ഗെറ്റപ്പുകളിൽ; ഇന്ത്യൻ 2-3 ഭാഗങ്ങളിൽ ഉലകനായകൻ മാജിക് കാണാം
വിജയ് സേതുപതി രാം ഗോപാൽ വർമ്മയ്‌ക്കൊപ്പം സിനിമ ചെയ്യുന്നു?; ചർച്ചകൾ നടന്നതായി റിപ്പോർട്ട്

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com