'അവസാന 30 മിനിറ്റുകൾ പുതിയൊരു ലോകത്തേക്ക് കൊണ്ടുപോയി'; കൽക്കി 2989 എഡിക്ക് പ്രശംസയുമായി രാജമൗലി

'ടൈമിംഗ് കൊണ്ടും അനായാസമായ പ്രകടനം കൊണ്ടും ഡാർലിംഗ് (പ്രഭാസ്) തകർത്തു'
'അവസാന 30 മിനിറ്റുകൾ പുതിയൊരു ലോകത്തേക്ക് കൊണ്ടുപോയി'; കൽക്കി 2989 എഡിക്ക് പ്രശംസയുമായി രാജമൗലി

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'യെ പ്രശംസിച്ച് സംവിധായകൻ എസ് എസ് രാജമൗലി. പ്രഭാസ് മികച്ച പ്രകടനം കാഴ്ചവെച്ചു, ഒപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ എന്നിവരിൽ നിന്ന് മികച്ച പിന്തുണയും ലഭിച്ചു. സിനിമയുടെ അവസാന മുപ്പത് നിമിഷങ്ങൾ പുതൊയൊരു ലോകത്തേക്ക് കൊണ്ടുപോയെന്നും രാജമൗലി പറഞ്ഞു.

'കൽക്കി 2898 എഡിയുടെ ലോകനിർമ്മാണം ഇഷ്ടപ്പെട്ടു. അവിശ്വസനീയമായ സജ്ജീകരണങ്ങളോടെ അത് എന്നെ വിവിധ മേഖലകളിലേക്ക് കൊണ്ടുപോയി. ടൈമിംഗ് കൊണ്ടും അനായാസമായ പ്രകടനം കൊണ്ടും ഡാർലിംഗ് (പ്രഭാസ്) തകർത്തു. അമിതാഭ് ജി, കമൽ സാർ, ദീപിക എന്നിവരിൽ നിന്ന് മികച്ച പിന്തുണയും ലഭിച്ചു. സിനിമയുടെ അവസാന 30 മിനിറ്റ് എന്നെ പുതിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. നാഗിക്കും മുഴുവൻ വൈജയന്തി ടീമിനും അഭിനന്ദനങ്ങൾ,' എന്ന് എസ് എസ് രാജമൗലി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെലുങ്ക് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയും സാങ്കേതിക പരമായി മുന്നിട്ടു നിൽക്കുന്ന സിനിമയും കൂടിയാണ് കൽക്കി. മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വ്യത്യസ്‍തമായ പരീക്ഷണങ്ങൾ സിനിമയിലൂടെ കൊണ്ട് വന്നിട്ടുമുണ്ട്. റിലീസിന് മുന്നേ തന്നെ ഹൈപ്പോടെ എത്തിയ സിനിമ നാലു വർഷത്തെ നിരവധി ആളുകളുടെ പ്രയത്‌നം കൂടിയാണ്.

നാഗ് അശ്വിന്റെയും ടീമിന്റെയും നാലു വർഷത്തെ കഠിന പ്രയത്നമാണ് സിനിമ. ചിത്രത്തിന്റെ ക്വാളിറ്റിയിലോ ഗുണ നിലവാരത്തിലോ ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും നടത്താതെയാണ് സിനിമ ആളുകളിലേക് എത്തിയിട്ടുള്ളത്. ഈ സിനിമയുടെ വിജയത്തിന് ഒരുമിച്ച് നിൽക്കാം, എന്നാണ് കഴിഞ്ഞ ദിവസം നിർമാതാക്കളായ വൈജയന്തി മൂവീസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

'അവസാന 30 മിനിറ്റുകൾ പുതിയൊരു ലോകത്തേക്ക് കൊണ്ടുപോയി'; കൽക്കി 2989 എഡിക്ക് പ്രശംസയുമായി രാജമൗലി
സുരേഷ് ഗോപി നായകൻ, 'മണിയൻ ചിറ്റപ്പൻ' അണിയറയിൽ ഒരുങ്ങുന്നു

വേഫറർ ഫിലിംസാണ് കേരളത്തിൽ കൽക്കി വിതരണത്തിനെത്തിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ എത്തിയിരിക്കുന്ന സിനിമയ്ക്ക് പ്രേക്ഷകരേറെയാണ്. ഹൈപ്പ് കൂടുതലായതിനാൽ തന്നെ സിനിമയുടെ പ്രീ ബുക്കിങ്ങിലും വലിയ ചലമുണ്ടാക്കാൻ സാധിച്ചു എന്നതും കൽക്കിയുടെ നേട്ടമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com