

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും ഋതുരാജ് ഗെയ്ക്വാദിനെ ഒഴിവാക്കിയതിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം നടന്ന പരമ്പരയിൽ സെഞ്ച്വറി നേടിയിട്ടും താരത്തിന് ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ ടീമലിടം ലഭിച്ചില്ല.
ദക്ഷിണാഫ്രിക്കക്കെതിരെ നാലാം നമ്പറിൽ ബാറ്റ് ചയ്താണ് അദ്ദേഹം സെഞ്ച്വറി തികച്ചത്. പരിക്കിന്റെ പിടിയിലായിരുന്ന ശ്രേയസ് അയ്യർ തിരിച്ചെത്തിയതോടെ ഗെയ്ക്വാദിന്റെ വാതിൽ പൂർണമായി അടഞ്ഞുവെന്ന് പറയുകയാണ് ഇന്ത്യൻ മുൻ ഓപ്പണർ സദഗോപനൻ രമേശ്.
'വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചതിനു ശേഷം മാത്രമേ ശ്രേയസ് അയ്യർ പൂർണ്ണമായും ഫിറ്റ്‌നസുള്ളതായി കണക്കാക്കാൻ പോകുന്നുള്ളൂ. എന്നിരുന്നാലും, അദ്ദേഹം തന്റെ ഫിറ്റ്‌നസ് തെളിയിക്കുക മാത്രമല്ല, മുംബൈയ്ക്കായി 82 റൺസ് നേടിയതോടെ താൻ ഫിറ്റാണെന്ന ശക്തമായ സന്ദേശം നൽകുകയും ചെയ്തു. ഇത് ഋതുരാജ് ഗെയ്ക്വാദിനുള്ള വാതിൽ മിക്കവാറും അടയ്ക്കുന്ന ലക്ഷണത്തിലാണ്,' തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
Content Highlights- Ex Indian Player says door is closed for Gaikvad after Iyer's comeback