കോളിവുഡെ പുടിച്ച പേ ഒടിടിയിലേക്ക്; ഡിജിറ്റൽ സ്ട്രീമിങ്ങിനൊരുങ്ങി അരൺമനൈ 4

കോളിവുഡെ പുടിച്ച പേ ഒടിടിയിലേക്ക്; ഡിജിറ്റൽ സ്ട്രീമിങ്ങിനൊരുങ്ങി അരൺമനൈ 4

തമന്ന, റാഷി ഖന്ന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

ഈ വർഷം കോളിവുഡിന് പുത്തനുണർവ് നൽകിയ ചിത്രമായിരുന്നു സുന്ദർ സി ഒരുക്കിയ അരൺമനൈ 4. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ജൂൺ മധ്യത്തോടെ ചിത്രം ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. തമന്ന, റാഷി ഖന്ന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാർ, ജയപ്രകാശ്, വിടിവി ഗണേഷ്, ഡൽഹി ഗണേഷ്, രാജേന്ദ്രൻ, സിംഗംപുലി എന്നിവരാണ് മറ്റ് സഹതാരങ്ങൾ.

കോളിവുഡെ പുടിച്ച പേ ഒടിടിയിലേക്ക്; ഡിജിറ്റൽ സ്ട്രീമിങ്ങിനൊരുങ്ങി അരൺമനൈ 4
'നല്ല പോസിറ്റീവ് വൈബ്'; സുശാന്ത് സിംഗ് ജീവനൊടുക്കിയ ഫ്ലാറ്റ് സ്വന്തമാക്കി കേരള സ്റ്റോറി നടി

അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആണ് റിലീസ് ചെയ്തത്. സുന്ദർ, ഹൻസിക, വിനയ് റായ്, ആൻഡ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചു. 2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവരാണ് കഥാപാത്രങ്ങളായത്.

logo
Reporter Live
www.reporterlive.com