'23 ന് കേരളക്കരയുടെ ഉത്സവമായിരിക്കും'; ബാൻഡ് മേളവുമായി ജോസേട്ടന്റെ കട്ടൗട്ട് ഉയർത്തി ആരാധകർ

ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് ആരാധകർ മമ്മൂട്ടിയുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തിയത്
'23 ന് കേരളക്കരയുടെ ഉത്സവമായിരിക്കും'; ബാൻഡ് മേളവുമായി ജോസേട്ടന്റെ കട്ടൗട്ട് ഉയർത്തി ആരാധകർ

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ടർബോ. വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ റിലീസ് അടുക്കും തോറും ആരാധകരുടെ ആവേശവും കൂടുകയാണ്. ഈ ആവേശം വ്യക്തമാക്കുന്ന വീഡിയോകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമയുടെ റിലീസിന് മുന്നോടിയായി കൊല്ലത്തെ മമ്മൂട്ടി ആരാധകർ തങ്ങളുടെ പ്രിയതാരത്തിന് കട്ടൗട്ട് വെക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് ആരാധകർ മമ്മൂട്ടിയുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തിയത്. 'കട്ടൗട്ട് പോലും പിള്ളേർ കയറ്റുന്നത് ബാൻഡിന്റെ അകമ്പടിയോടെ ആണ്... അപ്പോ റിലീസ്‌ ഡേ ഒന്ന് ഓർത്ത് നോക്ക്... 23 ന് കേരളക്കരയുടെ ഉത്സവമായിരിക്കും' എന്ന ക്യാപ്ഷനോടെയാണ് ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മെയ് 23നാണ് ടർബോ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ടര്‍ബോ ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.

മിഥുൻ മാനുവൽ തോമസാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് 'ടർബോ'യിൽ ഉപയോഗിച്ചിരിക്കുന്നത്. വിഷ്‍ണു ശർമ്മയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com