'ഗില്ലി' ഉണ്ടാക്കിയ ഓളം 'സച്ചിനു'ണ്ടാക്കാൻ പറ്റുമോ? റീ റിലീസിനൊരുങ്ങി വിജയ് ചിത്രം

തമിഴ്നാട്ടിൽ ഒട്ടനവധി ചിത്രങ്ങൾ ഇതിനോടകം തന്നെ റീ റിലീസ് ചെയ്‌തെങ്കിലും വിജയ്‌യുടെ ഗില്ലിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്
'ഗില്ലി' ഉണ്ടാക്കിയ ഓളം 'സച്ചിനു'ണ്ടാക്കാൻ പറ്റുമോ? റീ റിലീസിനൊരുങ്ങി വിജയ് ചിത്രം

2005ൽ റിലീസ് ചെയ്ത വിജയ് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു. ചിത്രം 20 വർഷം പൂർത്തിയാകുന്ന വേളയിൽ അടുത്ത വർഷം ഏപ്രിൽ ആയിരിക്കും റിലീസ്. വിജയ് ചിത്രം ഗില്ലി ഉണ്ടാക്കിയ ഓളം കണക്കിലെടുത്ത് ഗംഭീര പ്രൊമോഷൻ ഒരുക്കിയാണ് ചിത്രത്തിന്റെ റിലീസ് നിർമാതാക്കൾ നടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

തമിഴ്നാട്ടിൽ ഒട്ടനവധി ചിത്രങ്ങൾ ഇതിനോടകം തന്നെ റീ റിലീസ് ചെയ്‌തെങ്കിലും വിജയുടെ ഗില്ലിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തമിഴകത്തെ റീ റിലീസുകളിൽ 30 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമായി ഗില്ലി മാറിയിരിക്കുകയാണ്. 320 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്‍യുടെ ആദ്യ സിനിമ കൂടിയായിരുന്നു.

ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com