കമൽ ഹാസൻ ചിത്രത്തിന്റെ റീമേക്കിൽ അശോക് സെൽവൻ നായകൻ; റിപ്പോര്‍ട്ട്

അശോക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളും ചിത്രത്തിലെ കമൽ ഹാസന്റെ ലുക്കിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു
കമൽ ഹാസൻ ചിത്രത്തിന്റെ റീമേക്കിൽ അശോക് സെൽവൻ നായകൻ; റിപ്പോര്‍ട്ട്

കമൽഹാസൻ്റെ കരിയറിലെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ 'സത്യ'യുടെ റീമേക്കിൽ അശോക് സെൽവൻ നായകനാകുന്നു. 'പോർ തൊഴിൽ' എന്ന ചിത്രത്തിന്റെ സംവിധായകൻ വിഘ്നേഷ് രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോർ തൊഴിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഇരുവരും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ കമൽഹാസൻ ചിത്രം ആധുനികരീതിയിൽ റീമേക്ക് ചെയ്യാൻ ഇരുവരും ഒന്നിക്കുന്നതായാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ. ഇത് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ഒടിടി പ്ലേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ അശോക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളും സത്യയിലെ കമൽ ഹാസന്റെ ലുക്കിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു.

കമൽ ഹാസൻ ചിത്രത്തിന്റെ റീമേക്കിൽ അശോക് സെൽവൻ നായകൻ; റിപ്പോര്‍ട്ട്
'എമ്പുരാ'ന് ശേഷം 'ടൈസൺ'; ഉറപ്പ് നല്‍കി പൃഥ്വിരാജ്

1988-ൽ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് സത്യ. കമൽഹാസനും അമല അക്കിനേനിയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. സത്യയുടെ ജീവിതവും പിന്നീട് ഗ്യാങ്സ്റ്റർ ആയി മാറുന്നതെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാഷ്ട്രീയവും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ചിത്രം റിലീസ് ചെയ്തപ്പോൾ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഇന്നുവരെ, കമൽഹാസൻ്റെ ഫിലിമോഗ്രാഫിയിലെ രത്നങ്ങളിലൊന്നായി ഈ ചിത്രം കണക്കാക്കപ്പെടുന്നു.

പോർ തൊഴിലിൻ്റെ വിജയത്തിന് ശേഷം പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനാൽ തൻ്റെ അടുത്ത പ്രോജക്റ്റിനെക്കുറിച്ച് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്ന് സംവിധായകൻ വിഘ്‌നേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സത്യയുടെ റീമേക്കിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com