'ടെലിവിഷൻ മേഖലയിലെ സാങ്കേതിക പ്രവർത്തകർക്ക് തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തും, സംഘടന രൂപീകരിക്കും'; ഫെഫ്ക

സിനിമ-ടെലിവിഷൻ പ്രവർത്തകരുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുന്ന നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്
'ടെലിവിഷൻ മേഖലയിലെ സാങ്കേതിക പ്രവർത്തകർക്ക് തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തും, സംഘടന രൂപീകരിക്കും'; ഫെഫ്ക

തിരുവനന്തപുരം: മലയാളം ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, ഫെഫ്കയും തമ്മിലുള്ള വേതന വ്യവസ്ഥ കരാറായിട്ടുണ്ടെന്ന് ഫെഫ്ക. വേതന കരാർ നിലവിൽ വരുന്നതോടുകൂടി ടെലിവിഷൻ മേഖലയിലെ ഇതുവരെ അസംഘടിതരായിരുന്ന മലയാള ടെലിവിഷൻ തൊഴിലാളികൾക്ക് കൃത്യമായ സമയ വ്യവസ്ഥയും വേതന വ്യവസ്ഥയുമുണ്ടാകുമെന്ന് ഫെഫ്ക പ്രസിഡൻ്റ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

മൂന്ന് വർഷത്തേക്കാണ് കരാർ കാലാവധി. സിനിമയിലുള്ളത് പോലെ തന്നെ മൂന്ന് വർഷത്തിന് ശേഷം ഇത് പുതുക്കപ്പെടും. സിനിമ-ടെലിവിഷൻ പ്രവർത്തകരുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുന്ന നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. തൊഴിൽ ഉറപ്പില്ലാതെയാണ് സീരിയൽ മേഖലയിൽ തൊഴിലാളികൾ പ്രവർത്തിക്കുന്നത്. ഏത് നിമിഷം വേണമെങ്കിലും ജോലി ചെയ്യുന്ന സാങ്കേതിക പ്രവർത്തകനെ മാറ്റാം, തൊഴിലാളികളെ ഒന്നടങ്കം തന്നെ മാറ്റാം. അത്തരത്തിലുള്ള കാര്യങ്ങൾക്കൊക്കെ ഇനിമുതൽ കൃത്യമായ വ്യവസ്ഥയുണ്ടാകുമെന്നും ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളൊട് പറഞ്ഞു.

'ടെലിവിഷൻ മേഖലയിലെ സാങ്കേതിക പ്രവർത്തകർക്ക് തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തും, സംഘടന രൂപീകരിക്കും'; ഫെഫ്ക
'പ്രേമം ഓട്ടോ​ഗ്രാഫിന്റെ കോപ്പിയടിയെന്ന് ചേരനോട് പറഞ്ഞു'; സംവിധായകനെ തിരഞ്ഞ് അൽഫോൻസ് പുത്രൻ

ആറ് മുതൽ 9:30 വരെയാണ് സീരിയലിൽ പ്രവർത്തിക്കുന്നവരുടെ ജോലി സമയം. ഇതിൽ ഒരു മണിക്കൂർ ഭക്ഷണത്തിനായുള്ള ഇടവേള സമയമാണ്. ഇതുവരെ ഇടവേള സമയം എന്നൊന്നില്ലായിരുന്നു. കൂടാതെ ഐസിസി എല്ലാ ലൊക്കേഷനിലും ഉറപ്പ് വരുത്തും. ഇതോടൊപ്പം തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുമെന്നും ഫെഫ്ക പ്രസിഡൻ്റ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com