ഡയറക്ടർ കം പ്രൊഡ്യൂസർ ലോകേഷ് കനകരാജ്; ജി സ്ക്വാഡ് ബാനറിൽ ആദ്യ ചിത്രം

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്

dot image

സംവിധായകൻ അല്ല, ഇനി നിർമ്മാതാവ് കൂടിയാവുകയാണ് ലോകേഷ് കനകരാജ്. ജി സ്ക്വോഡ് എന്ന തന്റെ നിർമ്മാണ കമ്പനിയുടെ ആദ്യ ചിത്രം പ്രഖ്യാപിച്ചു. അബ്ബാസ് എ റഹ്മത്ത് എഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രമായ 'ഫൈറ്റ് ക്ലബിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ജി സ്ക്വാഡിനെ ഔദ്യോഗികമായി പരിജയപ്പെടുത്തിയിരിക്കുന്നത്.

'അത് വ്യക്തിപരമായ അഭിപ്രായം, അസീസിനോട് പ്രോഗ്രാം നിർത്താൻ പറഞ്ഞിട്ടില്ല'; പ്രതികരിച്ച് അശോകൻ

1999ൽ ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത കൾട്ട് ക്ലാസിക്ക് ചിത്രമാണ് 'ഫൈറ്റ് ക്ലബ്'. അബ്ബാസിന്റെ ഫൈറ്റ് ക്ലബിന് ഈ ഹോളിവുഡ് സിനിമയുമായി ബന്ധമുണ്ടോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ലിയോൺ ബ്രിട്ടോയാണ് ഛായഗ്രഹണം കൃപാകരൻ പി ചിത്രസംയോജനവും നിർവഹിക്കും. വിജയ് കുമാർ, അബ്ബാസ് റഹ്മത്ത്, ശശി എന്നിവരാണ് സംഭഷണം എഴുതുന്നത്.

ത്രില്ലടിപ്പിക്കാൻ മായക്കാഴ്ച്ചകളുമായി 'അജയന്റെ രണ്ടാം മോഷണം'; റിലീസ് റിപ്പോർട്ട്

തന്റെ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ആശയങ്ങൾക്ക് പിന്തുണ നൽകാനാണ് താൻ പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നതെന്ന് ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞിരുന്നു. കഥപറച്ചിലിന്റെയും വിനോദത്തിന്റെയും പുനർനിർവചനമെന്നാണ് ലോകേഷ് തന്റെ നിർമ്മാണ കമ്പനിയെ വിശേഷിപ്പിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us