'നായകൻ ആരെന്ന് തീരുമാനിച്ചിട്ടില്ല'; അടുത്ത ചിത്രം മോഹൻലാലിനൊപ്പമെന്ന വാർത്തകളിൽ ബി ഉണ്ണികൃഷ്ണൻ

'എഴുത്ത് നടക്കുന്നതേയുള്ളൂ. സിനിമയിലെ നായകൻ, മറ്റു കഥാപാത്രങ്ങൾ, ടൈറ്റിൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല'
'നായകൻ ആരെന്ന് തീരുമാനിച്ചിട്ടില്ല'; അടുത്ത ചിത്രം മോഹൻലാലിനൊപ്പമെന്ന വാർത്തകളിൽ ബി ഉണ്ണികൃഷ്ണൻ

'ഭീഷ്മ പർവ്വം' തിരക്കഥാകൃത്ത് ദേവദത്ത് ഷാജിക്കൊപ്പമുള്ള സിനിമയിലെ നായകൻ ആരെന്നതിൽ തീരുമാനമായിട്ടില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. എഴുത്ത് നടക്കുന്നതേയുള്ളൂ. സിനിമയിലെ നായകൻ, മറ്റു കഥാപാത്രങ്ങൾ, ടൈറ്റിൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണൻ റിപ്പോർട്ടറിനോട് പറഞ്ഞു.

കുടുംബ പശ്ചാത്തലത്തിൽ വൈകാരിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന കഥയാണ് സിനിമയുടേതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ട രചനയിലാണ് ഇപ്പോൾ. ദേവദത്ത് ഷാജിയും താനും ഒന്നര വർഷത്തോളമായി ഈ സിനിമയുടെ ചർച്ചകളിലും എഴുത്ത് പണികളിലുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ദേവദത്ത് ഷാജിയെ കൂടാതെ 'ജന ഗണ മന'യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്, രാജേഷ് രാഘവൻ, കെ ആർ കൃഷ്ണകുമാർ, മുഹമ്മദ് ഷാഫി എന്നിവർക്കൊപ്പവും സിനിമകൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'നായകൻ ആരെന്ന് തീരുമാനിച്ചിട്ടില്ല'; അടുത്ത ചിത്രം മോഹൻലാലിനൊപ്പമെന്ന വാർത്തകളിൽ ബി ഉണ്ണികൃഷ്ണൻ
തിയേറ്റർ റണ്ണിൽ കോടികൾ വാരി; 'ലിയോ' ഒടിടി റിലീസ് ഈ തീയതിയിൽ

കഴിഞ്ഞ ദിവസമാണ് ബി ഉണ്ണികൃഷ്ണനൊപ്പം സിനിമ ചെയ്യുന്നതായി ദേവദത്ത് ഷാജി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഭീഷ്‍മ പർവ്വത്തിൽ അമൽ നീരദിനൊപ്പം സഹരചയിതാവ് ആയിരുന്നത് കൂടാതെ 'കുമ്പളങ്ങി നൈറ്റ്സി'ൽ സഹസംവിധായകനായും ദേവദത്ത് ഷാജി പ്രവർത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com