'തലൈവർ 170'യ്ക്ക് തിരുവനന്തപുരത്ത് തുടക്കം; പൂജ ചിത്രങ്ങൾ പങ്കുവെച്ച് ലൈക്ക പ്രൊഡക്ഷൻസ്

രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനമാണ് ലൊക്കേഷനിൽ ഏർപ്പെടുത്തിയിരിക്കുന്നത്

dot image

'തലൈവർ 170'ക്ക് തിരുവനന്തപുരത്ത് തുടക്കം. 'ജയിലറി'ൻ്റെ ഉജ്വല വിജയത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന 'തലൈവർ 170'യുടെ പൂജ കഴിഞ്ഞു. നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രങ്ങൾക്കൊപ്പം ചിത്രീകരണം ആരംഭിച്ച വിവരം പ്രേക്ഷകരെ അറിയിച്ചത്.

ഒക്ടോബര് മൂന്ന് മുതൽ പത്ത് ദിവസമാണ് തിരുവനന്തപുരത്തെ ചിത്രീകരണം. ആദ്യമായാണ് ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മഞ്ജു വാര്യർ, സംവിധായകൻ ടി ജെ ജ്ഞാനവേൽ തുടങ്ങിയവരെയും രജനിക്കൊപ്പം കാണാം.

നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര് 170. രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോർട്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനമാണ് ലൊക്കേഷനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളും ലൊക്കേഷനാണ്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image